തുടര്‍ച്ചയായ 5 ബൗണ്ടറികള്‍. റിവേഴ്സ് സ്വീപ്പിലൂടെ റിഷഭ് പന്തിന്‍റെ തകര്‍പ്പന്‍ ഫിനിഷ്

rishan pant consecutive 5 fours

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം 42.1 ഓവറില്‍ മറികടന്നു. ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഓള്‍റൗണ്ട് പ്രകടനവും റിഷഭ് പന്തിന്‍റെ കന്നി സെഞ്ചുറിയുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. സ്കോര്‍ – ഇംഗ്ലണ്ട് 259/10 ഇന്ത്യ 261/5

തുടക്കത്തിലേ ധവാനെയും, രോഹിത് ശര്‍മ്മയേയും വീരാട് കോഹ്ലിയേയും നഷ്ടമായെപ്പോള്‍ ഇംഗ്ലണ്ടിനു അനായാസ വിജയമെന്ന് തോന്നിച്ചു. പിന്നീട് സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റിനു ശേഷം ഒത്തു ചേര്‍ന്ന റിഷഭ് പന്ത് – ഹാര്‍ദ്ദിക്ക് പാണ്ട്യ സംഖ്യം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. ഇരുവരും ചേര്‍ന്ന് 115 പന്തില്‍ 133 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഹാര്‍ദ്ദിക്ക് പാണ്ട്യ 55 പന്തില്‍ 71 റണ്‍സുമായി മടങ്ങിയെങ്കിലും റിഷഭ് പന്ത് അവസാനം വരെ ക്രീസില്‍ തുടര്‍ന്നു.

pant 2

106 പന്തില്‍ നിന്നാണ് റിഷഭ് പന്ത് സെഞ്ചുറി നേടിയത്. മത്സരം കഴിഞ്ഞപ്പോള്‍ 16 ബൗണ്ടറിയും 2 സിക്സും അടക്കം 125 റണ്‍സായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പേരില്‍. സെഞ്ചുറിക്ക് ശേഷമുള്ള 7 പന്തില്‍ 29 റണ്‍സാണ് അടിച്ചെടുത്തത്. അതില്‍ ഡേവിഡ് വില്ലിയുടെ ഓവറില്‍ തുടര്‍ച്ചയായ അഞ്ച് ഫോറുകള്‍ അടിച്ചതാണ്.

See also  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? രോഹിതുമായി കൂടിയാലോചിച്ച് അഗാർക്കാർ.

അവസാന ബോളില്‍ സിംഗിള്‍ എടുത്ത താരം ജോ റൂട്ടിന്‍റെ ആദ്യ ബോളില്‍ റിവേഴ്സ് സ്വീപ്പ് ചെയ്ത് ഫോറടിച്ചാണ് മത്സരം ഫിനിഷ് ചെയ്തത്.

Scroll to Top