ഇതിഹാസങ്ങളെല്ലാം റിഷഭ് പന്തിനു പുറകില്‍. റെക്കോഡുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.

Pant century in capetown scaled

കേപ്പ്ടൗണ്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 198 റണ്‍സിനു എല്ലാവരും പുറത്തായി. 212 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ വച്ചത്. സെഞ്ചുറി നേടിയ റിഷഭ് പന്താണ് ഇന്ത്യന്‍ ലീഡ് 200 കടത്തിയത്. 139 പന്തില്‍ 6 ഫോറും 4 സിക്സും സഹിതമാണ്  റിഷഭ് പന്തിന്‍റെ സെഞ്ചുറി.

സൗത്താഫ്രിക്കയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ എന്ന റെക്കോഡാണ് പന്തിനെ തേടിയെത്തിയത്. 90 റണ്‍സ് നേടിയ മഹേന്ദ്ര സിങ്ങ് ധോണിയുടെ റെക്കോഡാണ് റിഷഭ് പന്ത് മറികടന്നത്.

333150

ഏഷ്യക്ക് പുറത്ത് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്. 2018ല്‍ ഇഗ്ലണ്ടിനെതിരെ ഓവലില്‍ 114 റണ്‍സടിച്ച പന്ത് 2018-2019ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ 159 റണ്‍സടിച്ചിരുന്നു. കേപ്‌ടൗണിലെ ഈ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 100 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ മോശം ഷോട്ട് സെലക്ഷന്‍റെ പേരില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരത്തിനു വിമര്‍ശനം ഏറെ കേട്ടിരുന്നു. ഇതിനു തക്കതായ മറുപടിയാണ് റിഷഭ് പന്ത് സെഞ്ചുറിയിലൂടെ നല്‍കിയത്.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.
Scroll to Top