തൂപ്പുക്കാരൻ മുതൽ ഓട്ടോ ഡ്രൈവർ വരെ, അറിയാം ഒമ്പതാം ക്ലാസ്സിൽ തോറ്റ കൊൽക്കത്ത ഹീറോ റിങ്കുവിന്റെ കഥ!

image editor output image 470884448 1681068132082

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തരംഗമായി മാറിയിരിക്കുകയാണ് യുവതാരമായ റിങ്കു സിംഗ്. ഇന്നലെ ഗുജറാത്തിനെതിരായ മത്സരത്തിൽ എല്ലാവരും തോറ്റു എന്ന് കരുതിയ നിമിഷത്തിൽ വിജയത്തിലേക്ക് എത്തിച്ച എല്ലാവരെയും ത്രസിപ്പിക്കുന്ന ബാറ്റിംഗ് ആയിരുന്നു റിങ്കു കാഴ്ചവച്ചത്. ഗുജറാത്തിന്റെ യാഷ് ദയാൽ എറിഞ്ഞ അവസാന ഓവറിലെ അഞ്ച് പന്തുകൾ സിക്സർ പറത്തിയായിരുന്നു കൊൽക്കത്തക്ക് താരം വിജയം സമ്മാനിച്ചത്.

കഴിഞ്ഞ സീസണിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും താരം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തിട്ടുള്ളത്. ഇന്നത്തെ ഹീറോ നിലയിലേക്ക് താരം എത്തിയത് ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി നേടിയ വിജയത്തിലൂടെയാണ്.

ഇന്നത്തെ റിങ്കുവിന്റെ ഉയർച്ച ബാല്യകാലം മുതലുള്ള കഷ്ടപ്പാടിനിടയിലും ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചതിന്റെ ഫലമാണ്. റിങ്കു വന്നത് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുമാണ്. ഉപജീവനത്തിന് വഴി കണ്ടെത്തിയിരുന്നത് അച്ഛൻ പാചകവാതക സിലിണ്ടർ തോറും നൽകിയതിലൂടെ ലഭിച്ച പണത്തിലൂടെ ആയിരുന്നു. കുടുംബത്തിൻ്റെ അതികഠിനമായ കഷ്ടപ്പാട് മൂലം വിദ്യാഭ്യാസ മേഖലയിൽ മികവ് കാട്ടുവാൻ റിങ്കുവിന് കഴിഞ്ഞില്ല. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി അച്ഛനെ സഹായിക്കാനായി ജോലി ചെയ്യേണ്ടി വന്നു.

ഓട്ടോ ഡ്രൈവർ ആയും തൂപ്പു ജോലിക്കാരനായും 9 പേരടങ്ങുന്ന തന്റെ കുടുംബത്തെ നോക്കുവാൻ വേണ്ടി റിങ്കു പണിയെടുത്തു. സഹോദരൻ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. സഹോദരനെ സഹായിക്കുവാൻ വേണ്ടി തൂപ്പ് ജോലി ഇല്ലാത്ത സമയങ്ങളിൽ ഓട്ടോ ഡ്രൈവറായി താരം പോകും. ഇത്രയധികം ദുരിത ജീവിതത്തിനിടയിലും തൻ്റെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്നേഹം കൈവിട്ടു കളയുവാൻ റിങ്കു തയ്യാറായിരുന്നില്ല. ഇടവേള ലഭിച്ചിരുന്ന സമയങ്ങളിലാണ് താരം ക്രിക്കറ്റ് കളിച്ചിരുന്നത്.

FB IMG 1681068050625

ജീവിത പ്രതിസന്ധി മൂലം മികച്ച പരിശീലനം നടത്താനുള്ള യാതൊരുവിധ വഴിയും താരത്തിന് ഉണ്ടായിരുന്നില്ല. അടിസ്ഥാന സൗകര്യമായ മികച്ച ഒരു ബാറ്റോ ഇടാൻ നല്ല ഒരു ഷൂവോ താരത്തിന് സ്വന്തമായി ഉണ്ടായിരുന്നില്ല. എന്നാൽ പ്രകടനമികവുകൊണ്ട് കഴിവ് തെളിയിച്ച താരം ഐപിഎല്ലിൽ എത്തി. കൊൽക്കത്ത താരത്തെ തങ്ങളുടെ ടീമിൽ എത്തിച്ചത് 80 ലക്ഷം രൂപ മുടക്കിയാണ്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

റിങ്കുവിനെ സംബന്ധിച്ച് തൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ സ്വപ്നം കാണാൻ പോലും പറ്റാത്ത തുകയായിരുന്നു കൊൽക്കത്ത താരത്തിനു വേണ്ടി ചിലവഴിച്ചത്. 80 ലക്ഷം രൂപ താരത്തിന് ലഭിച്ചത് 20 ലക്ഷം അടിസ്ഥാന വിലയിൽ നിന്നുമാണ്. സഹോദരിയുടെ വിവാഹം നടത്തിയതും വീട് നിർമ്മിച്ചതും എല്ലാം ഈ പണം ഉപയോഗിച്ച് ആയിരുന്നു. ഓട്ടോറിക്ഷ ഓടിച്ച് കഷ്ടപ്പെട്ടിരുന്ന സഹോദരനെ സഹായിക്കാനും റിങ്കു മറന്നില്ല.

FB IMG 1681068055881

7000 രൂപ മാത്രം മാസം ശമ്പളമുള്ള പിതാവിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബത്തെ കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് എത്തിക്കുവാൻ കൊൽക്കത്ത നൽകിയ 80 ലക്ഷം രൂപ സഹായിച്ചു. ഇന്നലെ കൊൽക്കത്തയുടെ ഹീറോ ആയത് പോലെ തന്നെ തൻറെ സ്വന്തം കുടുംബത്തിൻ്റെ ഹീറോ ആകാനും താരത്തിന് സാധിച്ചു. റിങ്കുവിന്റെ മൂലധനം എന്ന് പറയുന്നത് തൻ്റെ കഴിവിൽ ഉണ്ടായിരുന്ന വിശ്വാസം തന്നെയാണ്. യാതൊരുവിധ പാരമ്പര്യവും ഇല്ലാതെയാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തന്റെ സ്ഥാനം റിങ്കു നേടിയെടുത്തത്. കൊൽക്കത്തയുടെ ഹീറോയായി മാറിയ താരം ഇന്ത്യയുടെ ഹീറോയായി മാറുന്ന ദിവസം കാത്തിരിക്കുകയാണ് താരത്തിന്റെ കുടുംബം. ഇത് പ്രകടനം നിലനിർത്താൻ സാധിച്ചാൽ ഇന്ത്യൻ നീല കുപ്പായത്തിലേക്കുള്ള വിളി വിദൂരമല്ല. ജീവിതത്തിലെയും കരിയറിലെയും പ്രതിസന്ധികൾക്ക് മുന്നിൽ തളരാത്ത റിങ്കുവിന് ഇനിയുള്ള മത്സരങ്ങൾ വളരെയധികം നിർണായകമാണ്. ഇനിയും അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരുപാട് ആരാധകരെ റിങ്കു നേടിയെടുക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

Scroll to Top