‘റിങ്കുമാനിയ’ ഇവിടെ ആരംഭിയ്ക്കുന്നു. അവൻ ഇന്ത്യയുടെ ഭാവി. പ്രശംസയുമായി മുൻ ഇന്ത്യൻ താരം.

F3 CkFpWUAAg9Fa scaled

അയർലൻഡിനെതിരായ രണ്ടാം മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ റിങ്കു സിംഗിനെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ ഓൾറൗണ്ടർ അഭിഷേക് നായർ. കുട്ടിക്രിക്കറ്റിൽ ആദ്യ ബോൾ മുതൽ ബോളർമാരെ പഞ്ഞിക്കിടാനുള്ള റിങ്കുവിന്റെ കഴിവിനെ അഭിനന്ദിച്ചു കൊണ്ടാണ് അഭിഷേക് നായർ രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യയുടെ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഒരു നിർണായക ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു റിങ്കു കാഴ്ചവച്ചത്. ഇന്ത്യക്കായി ആദ്യമായി ബാറ്റ് ചെയ്യാനിറങ്ങിയ റിങ്കു 21 പന്തുകളിൽ 38 റൺസാണ് നേടിയത്. 2 ബൗണ്ടറികളും 3 സിക്സറുകളും റിങ്കുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മാത്രമല്ല മത്സരത്തിലെ താരമായും റിങ്കു സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷമാണ് പ്രശംസകളുമായി അഭിഷേക് നായർ രംഗത്ത് എത്തിയിരിക്കുന്നത്.

“ഞാൻ വളരെ സന്തോഷവാനാണ്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ വളരെ പതിയെയായിരുന്നു റിങ്കു നീങ്ങിയത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 15 പന്തുകളിൽ 15 റൺസുമായാണ് റിങ്കു നിന്നത്. പക്ഷേ അവിടെ നിന്ന് കാണാനായത് റിങ്കൂ സിങ്ങിന്റെ ഒരു താണ്ഡവമാണ്. ശേഷം വളരെ വേഗതയിൽ റൺസ് കണ്ടെത്താൻ റിങ്കുവിന് സാധിച്ചു. അത് കാണിക്കുന്നത് അയാളുടെ കാലിബറാണ്. ഇക്കാര്യം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.” – അഭിഷേക് നായർ പറയുന്നു.

Read Also -  സെഞ്ച്വറി നേടിയ സഞ്ജുവും അഭിഷേകുമില്ല. ഇതെന്ത് സ്‌ക്വാഡ്. ചോദ്യം ചെയ്ത് ശശി തരൂർ.

“റിങ്കുവിനെ പോലെ ബോളർമാരെ ആക്രമിക്കാൻ സാധിക്കുന്ന കളിക്കാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ കുറവ് മാത്രമാണ്. മികച്ച ഒരു തുടക്കം ലഭിക്കുകയാണെങ്കിൽ റിങ്കുവിനെ പിടിച്ചു കെട്ടുക എന്നത് അസാധ്യമാണ്. നേരിട്ട ആദ്യ ബോള്‍ മുതൽ അന്താരാഷ്ട്ര ക്രിക്കറ്റാണ് അയാൾ കളിക്കുന്നത് എന്ന് എനിക്ക് തോന്നിയതേയില്ല. ബാറ്റിംഗിൽ അയാൾ ബുദ്ധിമുട്ടുന്നതായും ഒരു സമയത്തും തോന്നിയിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോൾ ബാറ്റർമാർ പലപ്പോഴും പ്രതിസന്ധിയിൽ ആവാറുണ്ട്. എന്നാൽ റിങ്കു അങ്ങനെയല്ല. അയാൾ വളരെ പക്വതയോടെ തന്നെ കളിച്ചു.”- അഭിഷേക് നായർ കൂട്ടിച്ചേർക്കുന്നു.

അയർലൻഡിനെതിരായ ട്വന്റി20 പരമ്പര റിങ്കുവിനെ സംബന്ധിച്ച് കേവലം തുടക്കം മാത്രമാണ്. 2023ലെ ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡിലും റിങ്കുവിനെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിങ്കു സിംഗിന് ഇന്ത്യൻ ടീമിലേക്ക് വിളിവന്നത്. ഐപിഎല്ലിൽ 14 ഇന്നിങ്സുകൾ കളിച്ച റിങ്കു സിംഗ് 474 റൺസാണ് കൊൽക്കത്ത ടീമിനായി നേടിയത്. ശേഷം ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സോണിനായും റിങ്കു കളിച്ചിരുന്നു.

Scroll to Top