കോഹ്ലിയോട് നായകസ്ഥാനം ഒഴിയാൻ രവി ശാസ്ത്രി :നിർണായക റിപ്പോർട്ടുകൾ പുറത്ത്

ezgif.com gif maker 26

ക്രിക്കറ്റ് ലോകത്തെയും ഒപ്പം അനേകം ആരാധകരെയും വളരെ അധികം ഞെട്ടിച്ചാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടി :20 ടീമിലെ തന്റെ നായകന്റെ റോൾ അവസാനിപ്പിക്കുന്ന കാര്യം വിശദമാക്കിയത്. ഇന്ത്യൻ ടി :20 ടീമിന്റെ ക്യാപ്റ്റൻസി റോളിൽ നിന്ന് വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഒഴിയുന്നു എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി വിശദമാക്കിയിരുന്നു. ടി :20 ക്രിക്കറ്റിൽ കേവലം ഒരു ബാറ്റ്‌സ്മാനായി മാത്രം തുടരുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ വിരാട് കോഹ്ലി ഏകദിന, ടെസ്റ്റ്‌ ഫോർമാറ്റുകളിൽ താൻ നായകനായി തുടരുമെന്നും വ്യക്തമാക്കി.2023ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ടീം ഏകദിന നായകനായി തുടരുവാനാണ് കോഹ്ലി പ്ലാനുകൾ എന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം ഏകദിന ഫോർമാറ്റിൽ നിന്നും കോഹ്ലിയെ മാറ്റാൻ ചർച്ചകൾ നടന്നിരുന്നുവെന്നാണ് സൂചന.

ബിസിസിഐയുമായും ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി ശാസ്ത്രിയുമായി ചർച്ചകൾ നടത്തിയ ശേഷമാണ് ടി :20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും മാറി നിൽക്കുവാൻ തീരുമാനിച്ചത് എന്നും പറഞ്ഞ കോഹ്ലി ഏകദിന നായകനായി താൻ തുടരുമെന്നാണ് അറിയിച്ചത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ ഇന്ത്യൻ സ്‌ക്വാഡിൽ ചില പ്രശ്നങ്ങൾ ഇക്കാര്യത്തിൽ ഉയർത്തുന്നു എന്നുള്ള സൂചനകൾ നൽകുന്നുണ്ട്. കോച്ച് രവി ശാസ്ത്രി മാസങ്ങൾ മുൻപ് തന്നെ വിരാട് കോഹ്ലിയോട് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാൻ ഏകദിന, ടി :20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുവാൻ ആവശ്യം ഉന്നയിച്ചുവെന്നാണ് സൂചനകൾ.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“കോഹ്ലിയോട് ആറ് മാസങ്ങൾ മുൻപ് തന്നെ രവി ശാസ്ത്രി ഏകദിന, ടി :20 ക്യാപ്റ്റൻസി ഒഴിയുവാൻ ആവശ്യപ്പെട്ടു. എന്നാൽ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി ഒഴിയുവാൻ കോഹ്ലി തയ്യാറല്ലായിരുന്നു. എന്നാൽ ഇപ്പോൾ ടി :20 നായകന്റെ റോൾ മറുവാൻ മാത്രമാണ് വിരാട് കോഹ്ലി റെഡി ആയിട്ടുള്ളത്. ഒരു ബാറ്റ്‌സ്മാനെന്ന നിലയിൽ കോഹ്ലിയിൽ നിന്നും ഇന്ത്യൻ ടീം ഏറെ ആഗ്രഹിക്കുന്നുണ്ട് ” ഒരു ഉന്നത ബിസിസിഐ മെമ്പർ വിശദമാക്കിയത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 32 വയസ്സുകാരനായ കോഹ്ലി 2017ലാണ് ധോണിയിൽ നിന്നും എല്ലാ ഫോർമാറ്റിലെയും തന്നെ നായകപദവി ഏറ്റെടുത്തത്.

Scroll to Top