സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം. പകരം ബട്ലർ നായകനായി എത്തണം. ആവശ്യവുമായി ആരാധകർ.

Jos Buttler and Sanju Samson

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് എത്തിയത്. 2022ലെ ഫൈനലിലെത്തിയ രാജസ്ഥാന് കിരീടമുയർത്താൻ സാധിച്ചിരുന്നില്ല. മാത്രമല്ല 2023ലും ഒരു ഉഗ്രൻ നിര തന്നെയായിരുന്നു രാജസ്ഥാൻ. പക്ഷേ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ രാജസ്ഥാന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. ഇനിയും രാജസ്ഥാന് വലിയ രീതിയിലുള്ള ഭാഗ്യം തന്നെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഒരുപാട് വിമർശനങ്ങളാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസണെതിരെ ഉയർന്നിരിക്കുന്നത്. സഞ്ജുവിന്റെ മോശം തീരുമാനങ്ങൾ പല മത്സരങ്ങളിലും രാജസ്ഥാന്റെ പരാജയത്തിന് കാരണമായി എന്നാണ് ആരാധകർ പറയുന്നത്. ഈ അവസ്ഥയിൽ സഞ്ജു സാംസൺ നായകസ്ഥാനത്തുനിന്ന് മാറണമെന്നും ജോസ് ബട്ലറെ പുതിയ നായകനായി രാജസ്ഥാൻ നിശ്ചയിക്കണമെന്നും ആവശ്യപ്പെടുകയാണ് ഒരുകൂട്ടം ആരാധകർ.

നിലവിൽ ഇംഗ്ലണ്ടിനായി ട്വന്റി20 ലോകകപ്പ് കിരീടം ഉയർത്തിയ നായകനാണ് ബട്ലർ. എന്നാൽ രാജസ്ഥാൻ ടീമിൽ ബട്ലർ കേവലം ഓപ്പണറായി മാത്രമാണ് കളിക്കുന്നത്. സഞ്ജു സാംസണിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും ഈ സീസണിൽ ഒരുപാട് പിഴവുകൾ രാജസ്ഥാൻ വരുത്തുകയുണ്ടായി. പല മത്സരങ്ങളിലും രാജസ്ഥാൻ വിജയത്തിന് അടുത്തുനിന്ന് പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിന്റെ നായകൻ ബട്ലർ രാജസ്ഥാൻ ടീമിന്റെ കപ്പിത്താനായി മാറണം എന്ന് ആരാധകർ ആവശ്യപ്പെടുന്നത്. 2023 സീസണിൽ ഇതുവരെ 13 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ ആറു വിജയവും ഏഴ് തോൽവികളുമാണ് ഏറ്റുവാങ്ങിയിട്ടുള്ളത്. നിലവിൽ ആറാം സ്ഥാനത്താണ് രാജസ്ഥാൻ പോയിന്റ്സ് ടേബിളിൽ നിൽക്കുന്നത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
jos and sanju

മെയ് 19ന് പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. പഞ്ചാബിനെ വലിയ മാർജിനിൽ കീഴടക്കിയാലും 14 പോയിന്റുമായി രാജസ്ഥാന് പ്രതീക്ഷ വയ്ക്കാൻ മാത്രമേ സാധിക്കൂ. മറ്റ് മത്സരഫലങ്ങൾ രാജസ്ഥാനെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ പ്രധാനമായും ആരാധകർ കൂട്ടി വായിക്കുന്നത് സഞ്ജു സാംസൺ സീസണിലെ പ്രകടനം തന്നെയാണ്. ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും സഞ്ജു സാംസൺ ഈ സീസണിൽ വലിയ രീതിയിൽ പരാജയപ്പെടുകയുണ്ടായി. 13 മത്സരങ്ങളിൽ നിന്ന് ഇതുവരെ 360 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. എന്നാൽ സ്ഥിരതയോടെ റൺസ് കണ്ടെത്താൻ പലപ്പോഴും സഞ്ജുവിന് സാധിച്ചിരുന്നില്ല.

2023 ന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് രാജസ്ഥാൻ ലീഗിൽ ശ്രദ്ധ നേടിയത്. ആദ്യ മത്സരങ്ങളിലൊക്കെയും വിജയം നേടിയ രാജസ്ഥാൻ പ്ലെയോഫിന് അടുത്തെത്തിയപ്പോൾ കളി മറക്കുകയായിരുന്നു. ഇതിനുശേഷം ഒരുപാട് വിമർശനങ്ങളാണ് സഞ്ജു സാംസൺ ഇതുവരെ ഏറ്റുവാങ്ങിയിട്ടുള്ളത്. 2023ലെ 50 ഓവർ ലോകകപ്പിൽ സ്ഥാനം ലഭിക്കാനായി കാത്തിരിക്കുന്ന സഞ്ജുവിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള തിരിച്ചടി തന്നെയാണ് ഈ സീസണിലെ പ്രകടനം.

Scroll to Top