ഫൈനലിൽ റൺമല മറികടന്ന് ഓസ്ട്രേലിയ :റെക്കോർഡുകളുമായി താരങ്ങൾ

ക്രിക്കറ്റ്‌ ലോകം ഏറെ ആവേശപൂർവ്വം നോക്കികണ്ട ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിൽ കിവീസിനെ എട്ട് വിക്കറ്റിന് വീഴ്ത്തി മറ്റൊരു ലോകകപ്പ് കിരീടം കൂടി കരസ്ഥമാക്കി ഓസ്ട്രേലിയൻ ടീമിന്റെ മാസ്സ് എൻട്രി. ലോകകപ്പിലേക്ക് ഏഴാം റാങ്കുകാരായി എത്തി പിന്നീട് ടി :20 ലോകകപ്പ് കിരീടത്തിലേക്ക് എത്തിയ ആരോൺ ഫിഞ്ചിന്റെയും ടീമിന്റെയും നേട്ടം എല്ലാവരിലും നിന്നും കയ്യടികൾ നേടുകയാണ്. ബംഗ്ലാദേശിൽ അടക്കം വമ്പൻ ടി :20 പരമ്പരകൾ തോറ്റ ഈ ഓസ്ട്രേലിയൻ ടീമിന് ഒരുവേള മുൻ ഓസ്ട്രേലിയൻ താരങ്ങൾ പോലും കിരീട സാധ്യത കല്പിച്ചിരുന്നില്ല. എന്നാൽ എല്ലാ അർഥത്തിലും എതിരാളികളെ എല്ലാം തകർത്താണ് ഈ ഓസ്ട്രേലിയൻ ടീം കുതിപ്പ് എന്നതും ശ്രദ്ദേയം.മുൻപ് 2009ലെ ചാമ്പ്യൻസ് ട്രോഫി,2015ലെ ഏകദിന ലോകകപ്പ് ഫൈനൽ എന്നിങ്ങനെ അവസരങ്ങളിൽ ഓസ്ട്രേലിയയോട് തോറ്റ ന്യൂസിലാൻഡ് ടീമിന് മറ്റൊരു ഫൈനലിലും തോൽവിയാണ് വിധി സമ്മാനിച്ചത്.

images 2021 11 15T000455.201

അപൂർവ്വമായ അനേകം ചില റെക്കോർഡുകൾ കൂടി ഇന്നലത്തെ ഈ ഫൈനലിൽ പിറന്നു. ഇന്നലെത്തെ മത്സരത്തിൽ ജയിച്ചതോടെ ഐസിസി ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടി :20 ലോകകപ്പ് എന്നിവ നേടുന്ന ഒരു ടീമായി ഓസ്ട്രേലിയ മാറി.കൂടാതെ ടി :20 ലോകകപ്പ് ഫൈനലിൽ ഏറ്റവും ഉയർന്ന സ്കോർ മറികടന്നാണ് ഓസ്ട്രേലിയൻ ടീം കിരീടധാരണം. ടൂർണമെന്റിൽ 289 റൺസ് അടിച്ചെടുത്താണ് ഓസ്ട്രേലിയൻ ടീം ഓപ്പണർ വാർണർ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയത്. ലോകകപ്പ് നേടിയ ടീമിലെ താരം ഈ നേട്ടം ടി :20 ലോകകപ്പിൽ നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. കൂടാതെ ഒരു ടി :20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ ബാറ്റ്‌സ്മാൻ നേടുന്ന എറ്റവും ഉയർന്ന റൺസ് എന്ന നേട്ടവും വാർണറുടെ പേരിലായി.

അതേസമയം കിരീടം നേടിയ ഓസീസ് താരങ്ങളായി മിച്ചൽ മാർഷ്, ജോഷ് ഹെസൽവുഡ് എന്നിവർ അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി :20 ലോകകപ്പ് എന്നിവ നേടിയ ക്രിക്കറ്റ്‌ താരങ്ങളായി മാറി. ഇതുവരെ ഇന്ത്യൻ താരം യുവരാജ് സിംഗ് മാത്രമാണ്‌ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഒപ്പം ടി :20 വേൾഡ് കപ്പ് ഫൈനലിലെ ഏറ്റവും ഫാസ്റ്റസ്റ്റ് ഫിഫ്റ്റി എന്നുള്ള നേട്ടവും ഓസ്ട്രേലിയൻ താരം മിച്ചൽ മാർസഷ് സ്വന്തമാക്കി. വെറും 31 പന്തിലാണ് താരം ഫിഫ്റ്റി നേടിയത്.നേരത്തെ ആദ്യം ബാറ്റ് ചെയ്യവേ ഒരു നായകൻ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കിവീസ് നായകനായ വില്യംസൺ അടിച്ചെടുത്തിരുന്നു.