2025 ചാംപ്യന്‍സ് ട്രോഫിക്കുള്ള ബിസിസിഐ സെലക്ഷന്‍ മീറ്റിംഗ് ഏറെ ദീർഘ നേരമാണ് മുന്നോട്ട് പോയത്. 12 30 നു ടീം പ്രഖ്യാപനം ഉണ്ടാവും എന്ന് കരുതിയെങ്കിലും 2 മണിക്ക് ശേഷമാണ് സ്‌ക്വാഡ് പ്രഖ്യാപനം വന്നത്. ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡ് പ്രഖ്യപിച്ചപ്പോൾ ഏറെ ചര്‍ച്ചാ വിഷയാമായ തീരുമാനങ്ങളാണ് വന്നത്. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയപ്പോള്‍ സഞ്ചുവിനെ തഴഞ്ഞ് റിഷഭ് പന്തിനെ സ്ക്വാഡില്‍ എത്തിച്ചു.
ഗംഭീറും ക്യാപ്റ്റനായ രോഹിത് ശര്‍മ്മയും ചീഫ് സെലക്ടര്‍ അഗാര്‍ക്കറും തമ്മിലുള്ള അഭിപ്രായ വിത്യാസമാണ് സ്ക്വാഡ് പ്രഖ്യാപനം വൈകിയത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗൗതം ഗംഭീറിന് ഹര്‍ദ്ദിക്ക് പാണ്ട്യയെ വൈസ് ക്യാപ്റ്റനാക്കണം എന്ന് പറഞ്ഞപ്പോള്‍ അഗാര്‍ക്കറിനും രോഹിത് ശര്‍മ്മക്കും ഗില്ലിനെയായിരുന്നു താത്പര്യം.
വിക്കറ്റ് കീപ്പറായി സഞ്ചുവിനെ ഉള്‍പ്പെടുത്തണം എന്ന് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ റിഷഭ് പന്തുമായി മുന്നോട്ട് പോകാനാണ് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തീരുമാനിച്ചത്.
🚨 THE LONG MEETING REASONS. 🚨
— Mufaddal Vohra (@mufaddal_vohra) January 19, 2025
– Gautam Gambhir wanted Hardik Pandya as Vice Captain.
– Agarkar and Rohit agreed for Shubman Gill.
– Gambhir wanted to include Sanju Samson as Wicketkeeper.
– Agarkar and Rohit were happy to go ahead with Rishabh Pant. (Abhishek Tripathi). pic.twitter.com/m1sMWAhwJo
എന്തായാലും ഈ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്ക് വഴിയൊരുക്കും.