വീണ്ടുമൊരു വിരമിക്കല്‍ പ്രഖ്യാപനം.ലോകകപ്പ് വിജയത്തിനു പിന്നാലെ കൂട്ട വിരമിക്കല്‍

വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും പിന്നാലെ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് രവീന്ദ്ര ജഡേജ. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഇത്തവണ ലോകകപ്പില്‍ പറയത്തക്ക പ്രകടനം നടത്താന്‍ ജഡേജക്ക് കഴിഞ്ഞിരുന്നില്ലാ. ഇന്ത്യക്കായി 74 ടി20 മത്സരങ്ങള്‍ കളിച്ച താരം 54 വിക്കറ്റുകള്‍ വീഴ്ത്തിയട്ടുണ്ട്. 515 റണ്‍സും ജഡേജയുടെ ബാറ്റില്‍ നിന്നും പിറന്നു.