50ാം മത്സരത്തില്‍ ഇരട്ട പ്രഹരവുമായി അശ്വിന്‍

ഇന്ത്യ – ന്യൂസിലന്‍റ് ടി20 പരമ്പരയിലെ ആദ്യ മത്സരം, രവിചന്ദ്ര അശ്വിന്‍റെ 50ാം ടി20 മത്സരം കൂടിയായിരുന്നു. 50ാം മത്സരത്തില്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യന്‍ സീനിയര്‍ താരം നേടിയത്. ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവരുടെ വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.

മത്സരത്തിന്‍റെ അഞ്ചാം ഓവറിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അശ്വിന് പന്തേല്‍പ്പിച്ചു. മധ്യനിരയില്‍ റണ്‍സ് നിയന്ത്രിച്ച അശ്വിന്‍, തന്‍റെ അവസാന ഓവറില്‍ ഇരട്ട വിക്കറ്റ് നേടി. 14ാം ഓവറിലെ രണ്ടാം പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ചാപ്മാനെ പുറത്താക്കി അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചു. അശ്വിന്‍റെ ഫ്ലൈറ്റഡ് പന്ത് ചാപ്മാന്‍റെ കുറ്റി തെറിപ്പിച്ചു.

പിന്നാലെ എത്തിയ ഗ്ലെന്‍ ഫിലിപ്പ്സിനു അധികം ആയുസ്സുണ്ടായില്ലാ. ഇന്ത്യന്‍ സ്പിന്നറുടെ ക്യാരം ബോളില്‍ വിക്കറ്റിനു മുന്നില്‍ കുടങ്ങി ന്യൂസിലന്‍റ് താരം പുറത്തായി. അംപയറുടെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലം ഉണ്ടായില്ലാ.

ഇന്ത്യക്കായി 50 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അശ്വിന്‍ 60 വിക്കറ്റാണ് വിഴ്ത്തിയട്ടുള്ളത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതിനു ശേഷം മികച്ച ഫോമിലാണ് അശ്വിന്‍. 4-0-14-2, 4-0-29-1, 4-0-20-3, 4-0-23-2 എന്നിങ്ങനെയാണ് അശ്വിന്‍റെ തിരിച്ചു വരവിലുള്ള പ്രകടനം