കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് രവിശാസ്ത്രി :ശാസ്ത്ര ലോകത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ ഹെഡ് കോച്ച്

രാജ്യമാകെ കോവിഡ് വാക്‌സിൻ കുത്തിവെപ്പ്   വ്യാപകമായി ആരംഭിച്ച്‌ കഴിഞ്ഞു . ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു .ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി ശാസ്ത്രിയും  കോവിഡ് വാക്‌സിനേഷൻ പ്രക്രിയയയുടെ ഭാഗമായി .കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് മുൻ ഇന്ത്യൻ താരം അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിൽ നിന്നാണ് സ്വീകരിച്ചത് .

ട്വിറ്ററിൽ വാക്‌സിനേഷന്റെ ചിത്രം പങ്കുവെച്ച രവി ശാസ്ത്രി രാജ്യത്തിനായി പോരാടുന്ന ശാസ്ത്രജ്ഞന്മാരെയും  മെഡിക്കൽ രംഗത്തെയും അഭിനന്ദിച്ചു .
“കോവിഡ്  19  വാക്സിനേഷൻ പ്രോഗാം  കൈകാര്യം ചെയ്യുന്നതിൽ അഹമ്മദാബാദിലെ അപ്പോളയിൽ  Kantaben & സംഘവും കാണിച്ച പ്രൊഫഷണലിസത്തിൽ വളരെയധികം മതിപ്പുളവാകുന്നു ” എന്നും രവിശാസ്ത്രി ട്വിറ്ററിൽ ചിത്രത്തിനൊപ്പം കുറിച്ചു .

58 വയസ്സുകാരനായ രവിശാസ്ത്രിയെ  കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം  താരങ്ങളും  വൈകാതെ തന്നെ രാജ്യത്തെ  കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിന്റെ  ഭാഗമാകും .മൊട്ടേറയിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനായുള്ള പരിശീലനത്തിലാണ് ടീം ഇന്ത്യ .

ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ എന്നിവര്‍ ഏറെനേരം നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തി. പിങ്ക് പന്തില്‍ പകലും രാത്രിയുമായി നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ രണ്ടാംദിനം പൂര്‍ത്തിയാവും മുന്‍പ് ജയം സ്വന്തമാക്കി. നാട്ടുകാരനായ അക്‌സര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്റെയും ബൗളിംഗ് കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. 
മൊട്ടേറയിൽ പിച്ചിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നെങ്കിലും നാലാം ടെസ്റ്റിലും  സ്പിന്നര്‍മാരെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും ബിസിസിഐ തയ്യാറാക്കുക .