ബാറ്റിങ്ങിൽ നീ ഒരു പുലി തന്നെ : ഇരട്ട ശതകം നേടിയ ജോ റൂട്ടിനെ നേരിട്ട് വന്ന് അഭിനന്ദിച്ച് രവി ശാസ്ത്രി

IMG 20210208 082326

ഇന്ത്യക്കെതിരായ ചെപ്പോക്കിൽ നടക്കുന്ന  പരമ്പരയിലെ ആദ്യ  ക്രിക്കറ്റ് ടെസ്റ്റ്  ഇംഗ്ലണ്ട് ടീമിന് ബാറ്റിങ്ങിലൂടെ കാര്യങ്ങൾ എല്ലാം അനുകൂലമാക്കിയ ക്യാപ്റ്റന്‍ ജോ റൂട്ടിനെ നേരിട്ട് അഭിനന്ദിച്ച് ഇന്ത്യൻ  കോച്ച് രവി ശാസ്ത്രി. മൂന്നം
ദിനത്തിലെ  കളി  ആരംഭിക്കുന്നതിന് മുൻപ്     ശാസ്ത്രി  ഗ്രൗണ്ടിലെത്തി .
നായകൻ റൂട്ടിന് ഹസ്തദാനം നല്‍കിയും തോളില്‍ തട്ടിയും പ്രശംസിച്ച ശേഷമാണ്  രവി ശാസ്ത്രി മടങ്ങിയത് .ആദ്യ ദിനം റൂട്ട് 218 റണ്‍സുമായി ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ശാസ്ത്രി റൂട്ടിനെ അഭിന്ദിക്കുന്ന വീഡിയോ ബിസിസിഐ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ കുറച്ച് ടെസ്റ്റ് മത്സരങ്ങളിൽ മിന്നും ബാറ്റിംഗ് ഫോമാണ് നായകൻ ജോ റൂട്ട് പുറത്തെടുക്കുന്നത് .
താരം ലങ്കക്ക് എതിരായ പരമ്പരയിൽ ടീമിന് ഒറ്റക്ക് ബാറ്റിങ്ങിലൂടെ പരമ്പര വിജയം നേടുവാൻ സഹായിക്കുന്നത് നാം കണ്ടതാണ് .ഇതേ ഫോമാണ് ഇപ്പോൾ ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും ആവർത്തിക്കുന്നത് .ശ്രീലങ്കക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റിലും 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്‍റെ സ്കോര്‍. 

See also  ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.

ചെന്നൈ ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറിയോടെ  ഒട്ടനവധി അപൂർവ റെക്കോർഡുകൾ  റൂട്ട് സ്വന്തം പേരിലാക്കി കഴിഞ്ഞു . ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റിലും 150ന് മുകളില്‍ സ്കോര്‍ ചെയ്ത റൂട്ട് ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ നായകനുമായി.

എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ  ഫോളോഓണ്‍ ഭീഷണി നേരിടുകയാണ് ഇപ്പോൾ .നേരത്തെ  സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്സ്  സ്‌കോറായ 578 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 257 എന്ന നിലയിലാണ്. വാഷിംഗ്‍ടണ്‍ സുന്ദര്‍ (33), ആര്‍ അശ്വിന്‍ (8) എന്നിരാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 321 റണ്‍സ് കൂടി വേണം. ഫോളോഓണ്‍ ഒഴിവാക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ 121 റണ്‍സാണ് വേണ്ടത്.

Scroll to Top