ധോണി ഇങ്ങനെയാണ്. ഞെട്ടിച്ച് കളയും. രവി ശാസ്ത്രി പറയുന്നു.

Dhoni last test match

ലോകക്രിക്കറ്റിൽ ഇന്നും ഇതിഹാസ നായകനാണ് മഹേന്ദ്ര സിങ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു എങ്കിലും ധോണിക്ക് ഇന്നും ആരാധകർ വളരെ അധികമാണ്‌. ധോണിയുടെ ഐപിൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സാണ് 2020ലെ ഐപിഎല്ലിൽ കിരീടം നേടിയത്. ചരിത്ര നേട്ടങ്ങളിലേക് ഇന്ത്യൻ ടീമിനെ പല തവണ നയിച്ചിട്ടുള്ള ധോണി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും 2014ൽ വളരെ ഏറെ അവിചാരിതമായിട്ടാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ ടെസ്റ്റ്‌ പരമ്പരക്കിടയിൽ ധോണി ടെസ്റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കിയപ്പോൾ ആരാധകരെ പോലെ സഹതാരങ്ങൾ അടക്കം ഞെട്ടിയിരുന്നു. ധോണിക്ക് പിന്നാലെ വിരാട് കോഹ്ലിയാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി ഏറ്റെടുത്തത്.

എന്നാൽ ധോണി എന്തുകൊണ്ടാണ് ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും ആ കൊല്ലം വളരെ സർപ്രൈസായി വിരമിച്ചുവെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ധോണി വിരമിക്കുമെന്നും കോഹ്ലി ടെസ്റ്റ്‌ ടീമിന്റെ ക്യാപ്റ്റനായി എത്തുമെന്നും തനിക്ക് അറിയാമായിരുന്നുവെന്നും ശാസ്ത്രി വിശദമാക്കി.”ധോണി ക്യാപ്റ്റൻ റോൾ ഒഴിഞ്ഞാൽ കോഹ്ലി അടുത്ത ടെസ്റ്റ്‌ ടീം നായകനായി വരുമെന്ന് എനിക്ക് ഏറെ ഉറപ്പായിരുന്നു. എല്ലാ കാര്യവും വളരെ വ്യക്തമായി അറിയാവാനുള്ള ആളാണ് ധോണി.ഏതൊരു താരവും അയാൾ ശരീരം നിർത്താൻ പറഞ്ഞാൽ അന്ന് തന്നെ കരിയർ അവസാനിപ്പിക്കണം ” ശാസ്ത്രി പറഞ്ഞു

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
dhoni vs australia mcg

“ധോണി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിക്കാൻ വളരെ അധികം കാത്തിരിക്കുകയായിരുന്നു. ഏറെ കാലം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കളിക്കാനായി ശരീരം മികച്ചതാക്കാൻ ധോണി ഇത്തരം ഒരു തീരുമാനത്തിൽ എത്തുകയായിരുന്നു.ഞങ്ങൾ എല്ലാം ഞെട്ടിയെങ്കിലും ഇതാണ് വളരെ മികച്ച സമയമെന്ന് ധോണിക്ക്‌ അറിയാം “രവി ശാസ്ത്രി പറഞ്ഞു.

അന്നത്തെ സമനിലക്ക് ശേഷം ധോണി അപ്രതീക്ഷിതമായി എന്നെ കാണാന്‍ വന്നു. സഹതാരങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. തീര്‍ച്ചയായും മീറ്റിങ്ങിന് അവസരമൊരുക്കാമെന്ന് ഞാന്‍ പറഞ്ഞു. മെല്‍ബണിലെ സമനിലയെക്കുറിച്ച്‌ സംസാരിക്കാനാവും എന്നാണ് കരുതിയത്. എന്നാല്‍ ധോണി ടീം മീറ്റിങ്ങില്‍ ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി. ഞെട്ടിയ അവസ്ഥയിലായിരുന്നു എല്ലാവരും. പക്ഷെ ധോണി ഇങ്ങനെയാണ്’-രവി ശാസ്ത്രി പറഞ്ഞു.

Scroll to Top