അവിടെ ഒരു പ്രശ്നവുമില്ലായിരുന്നു :സ്വയം ന്യായീകരിച്ച് രവി ശാസ്ത്രി

ഇന്ത്യ :ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടെസ്റ്റ്‌ പരമ്പര എല്ലാവർക്കും എക്കാലവും ഓർക്കാൻ കഴിയുന്ന അനേകം മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചിരുന്നു. ഓവൽ ടെസ്റ്റിലെ ഇന്ത്യൻ ടീം ജയവും ലീഡ്സ് ടെസ്റ്റിലെ ഇംഗ്ലണ്ട് ടീമിന്റെ ഇന്നിങ്സ് ജയവും എല്ലാം ആരാധകർ വളരെ ഏറെ ആഘോഷമാക്കി മാറ്റിയപ്പോൾ അഞ്ചാം ടെസ്റ്റ്‌ മത്സരം ഇന്ത്യൻ ടീം ക്യാമ്പിലെ കോവിഡ് വ്യാപനത്താൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത് നിരാശയായി മാറിയിരുന്നു. നാലാം ടെസ്റ്റിനിടയിൽ ബിസിസിഐയുടെ മെഡിക്കൽ സംഘം ഹെഡ് കോച്ച് രവി ശാസ്ത്രി, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ബൗളിംഗ് കോച്ച് ബി. അരുൺ, ഇന്ത്യൻ ടീം ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവർക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചതോടെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു.കൂടാതെ അഞ്ചാം ടെസ്റ്റ്‌ മത്സരത്തിന് മുൻപായി മറ്റൊരു ഫിസിയോക്ക്‌ കൂടി കോവിഡ് പോസിറ്റീവ് ആയി മാറിയതും മത്സരം മറ്റുവാനുള്ള പ്രധാന കാരണമായി മാറിയിരുന്നു.

എന്നാൽ ഇന്ത്യൻ ക്യാംപിലെ അതിരൂക്ഷ കോവിഡ് വ്യാപനത്തിനും ഒപ്പം വളരെ അധികം വിമർശനം ക്ഷണിച്ചത് ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ ഒപ്പം ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും ലണ്ടനിൽ നടന്ന ഒരു പുസ്തക പ്രകാശനത്തിന്റെ ചടങ്ങിൽ പങ്കെടുത്തതാണ്. ഇത്രയേറെ നിർണായകമായ ടെസ്റ്റ്‌ പരമ്പരയിൽ കളിക്കാനായി എത്തിയിട്ടും ഇന്ത്യൻ ടീം അലസമായി ഒരു ചടങ്ങിൽ പങ്കെടുത്തത് വിവാദമായി മാറിയിരുന്നു. കൂടാതെ ഈ ഒരു പരിപാടിയിൽ ഇന്ത്യൻ സംഘം പങ്കെടുത്തത് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ് അനുവാദം വാങ്ങാതെയാണെന്നും ചില ആക്ഷേപം ഉയർന്നിരുന്നു.

അതേസമയം ലണ്ടനിലെ ചടങ്ങിൽ ടീം ഇന്ത്യ പങ്കെടുത്തത്തിൽ തെറ്റുകൾ ഒന്നും ഇല്ലെന്നാണ് കോച്ച് രവി ശാസ്ത്രി തന്റെ അഭിപ്രായമായി പറയുന്നത് “ഇംഗ്ലണ്ടിലെ സാഹചര്യം വളരെ വ്യത്യസ്‌തമായിരുന്നു. ഒന്നാം ടെസ്റ്റ്‌ ആരംഭിച്ചത് മുതൽ ഏറെ ആശങ്കയുടെ കോവിഡ് സാഹചര്യം കൂടി നിലനിന്നിരുന്നു.പുസ്തക പ്രകാശന ചടങ്ങും എല്ലാമറിഞ്ഞാണ് സംഘടിപ്പിച്ചത്. ഇവിടെ ഇംഗ്ലണ്ടിൽ എല്ലാം ഓപ്പൺ ആണ്. ആർക്കും എവിടെയും പോകാവുന്ന ഒരു അവസ്ഥയാണിവിടെയുള്ളത്. എല്ലാ ടെസ്റ്റ്‌ മത്സരത്തിലും ഇവിടെ തിളങ്ങാനായി ഞങ്ങൾക്ക് സാധിച്ചുവെന്നത് വളരെ ഏറെ സന്തോഷം നൽകുന്നുണ്ട് “രവി ശാസ്ത്രി വാചാലനായി