ഒരു കാരണവശാലും അവനെ ഏകദിനം കളിപ്പിക്കരുത്; ഹർദിക് പാണ്ട്യയെക്കുറിച്ച് രവി ശാസ്ത്രി.

ഏറെ നാളുകളായി പരിക്കിൻ്റെ പിടിയിലായിരുന്ന ഹർദിക് പാണ്ഡ്യ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബാറ്റിംഗിൽ മാത്രമല്ല താരം തിളങ്ങിയത്. കരിയറിൽ ആദ്യമായി നായകവേഷം അണിഞ്ഞ താരം ഇത്തവണത്തെ ഐപിഎല്ലിലെ പുതുമുഖ ടീമായ ഗുജറാത്തിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ചു.

ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചിരുന്നു. 2021ൽ നടന്ന ടി-20 ലോകകപ്പിനു ശേഷം ആദ്യമായാണ് ഇന്ത്യൻ ടീമിൽ താരത്തിന് അവസരം ലഭിക്കുന്നത്. ഐപിഎല്ലിൽ താരം പുറത്തെടുത്ത പ്രകടനം ഇന്ത്യൻ ടീമിലും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

images 2022 06 04T233749.930

എന്നാൽ ഇപ്പോഴിതാ ഹർദിക് പാണ്ഡ്യയെ ഏകദിന ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി. താരത്തിനെ ടീമിൽ ഉൾപ്പെടുത്തി റിസ്ക് എടുക്കരുതെന്നാണ് രവിശാസ്ത്രി പറയുന്നത്. ഇന്ത്യക്കുവേണ്ടി ഹർദിക്കിനെ ടി-20 മത്സരങ്ങൾ മാത്രം കളിച്ചാൽ മതി എന്നാണ് രവിശാസ്ത്രി മുന്നോട്ടുവെക്കുന്ന നിർദേശം.

images 2022 06 04T233754.990

“അവന്‍ ഒരു ബാറ്ററായോ ഓള്‍ റൗണ്ടറായ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ഞാന്‍ കരുതുന്നത്. ടീമിന് വേണ്ടി രണ്ട് ഓവര്‍ പോലും എറിയാന്‍ കഴിയാത്ത രീതിയില്‍ അവന് പരിക്കേറ്റിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.അവന് ആവശ്യത്തിലധികം വിശ്രമം ലഭിച്ചിട്ടുണ്ട്. അവന്‍ അത് തുടരുകയും ചെയ്യും, കാരണം വേള്‍ഡ് കപ്പില്‍ കളിക്കാനായി അവന്‍ ഈയൊരു ടി-20 ഫോര്‍മാറ്റിൽ മാത്രമാണ് കളിക്കേണ്ടത്. അവനെക്കൊണ്ട് ഏകദിനം കളിപ്പിക്കുന്നതുപോലുള്ള റിസ്‌ക് ഒരിക്കലും എടുക്കരുത്.”- രവി ശാസ്ത്രി പറഞ്ഞു.