ധോണിയുടെ പകരക്കാരനായി ഏറ്റവും യോഗ്യൻ ആര് ? രവി ശാസ്ത്രി പറയുന്നു.

ഈ വർഷം ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ വച്ച് ടി-20 ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പിൽ വളരെ മോശം പ്രകടനം കാഴ്ചവച്ച ഇന്ത്യക്ക് ഈ ലോകകപ്പ് നിർണായകമാണ്. ലോകകപ്പ് കിരീടം ഇന്ത്യയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരിക്കും ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്.


ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ഇന്ത്യൻ ടീം ഘടനയിൽ വിലപ്പെട്ട നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ പരിശീലകൻ രവിശാസ്ത്രി. ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണി യുടെ പകരക്കാരനെ ഇന്ത്യക്ക് ആവശ്യമാണെന്നാണ് രവിശാസ്ത്രി പറഞ്ഞത്. രവിശാസ്ത്രി അതിന് മുൻപോട്ടു വച്ച പേര് ഇത്തവണത്തെ ഐപിഎല്ലിൽ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച ദിനേശ് കാർത്തികിൻ്റെ പേരായിരുന്നു.

dinesh karthik ms dhoni twitter 1521603038


“ടീമിന്റെ നിലവിലെ സ്ഥിതി നോക്കുക. ടീമിനാവശ്യം ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുന്ന കീപ്പറെയാണോ അതോ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന കീപ്പറെയാണോ? ഞാന്‍ ഇതില്‍ രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുന്നത്. ധോണി ചെയ്തിരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ള ഒരു താരത്തെയാണ് ആവശ്യം. മത്സരം ഫിനിഷ് ചെയ്യാനൊരു താരത്തെയാണ് ഇന്ത്യക്ക് വേണ്ടത്.

images 5

ധോണി വിരമിച്ച ശേഷം ഇന്ത്യന്‍ ടീമില്‍ ഈ റോളിലേക്ക് അധികം താരങ്ങള്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ കാര്‍ത്തിക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങണം. പരമ്പരയിലുടനീളം അവന് അവസരം ലഭിക്കണം. അവന്‍ ടീമിന്റെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഓര്‍ക്കണം.”- ശാസ്ത്രി പറഞ്ഞു.