സീസണിലെ തന്നെ മികച്ച ക്യാച്ച്. നരൈനെ പുറത്താക്കാന്‍ രവി ബിഷ്ണോയുടെ ഡൈവിങ്ങ് ക്യാച്ച്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി രവി ബിഷ്ണോയി. മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ രവി ബിഷ്ണോയിക്ക് വീണ്ടും അവസരം ലഭിച്ചപ്പോള്‍, തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് യുവതാരം വരവറിയിച്ചത്‌

നാലാം നമ്പറില്‍ എത്തിയ സുനില്‍ നരൈന്‍ അര്‍ഷദീപ് സിങ്ങിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ത്തിയടിച്ചു. പന്ത് ആരുടെയും കൈകളില്‍ എത്തില്ലാ എന്നു തോന്നിച്ചെങ്കിലും രവി ബിഷ്ണോയി ഓടിയെത്തി ഒരു ഡൈവിലൂടെ ക്യാച്ച് കൈപിടിയിലൊതുക്കി.

സീസണിലെ തന്നെ മികച്ച ക്യാച്ചാണ് കൊല്‍ക്കത്ത ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ പുറത്തായത്. നാലു പന്ത് നേരിട്ട സുനില്‍ നരൈന്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. 17 ന് 3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുകയും ചെയ്തു.