അവന്റെ നമ്പറുകൾ മനോഹരം : അയർലാൻഡ് ടി :20 പരമ്പരയിൽ സഞ്ജുവോ കാർത്തിക്കോ : ഉത്തരം നൽകി മുൻ പാക്ക് താരം

sanju samson and karthik

ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയാണ്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ നഷ്ടമായ ഐസിസി ട്രോഫി വീണ്ടെടുക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റും ആരാധകരും ആഗ്രഹിക്കുന്നത്. സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പര 2-2ന് നേടിയ ഇന്ത്യൻ ടീമിന് അയർലാൻഡ് എതിരായ അടുത്ത ടി :20 പരമ്പരയിലാണ് പരീക്ഷണം. രണ്ട് ടി :20 കളികൾ അടങ്ങിയ പരമ്പരയിൽ ഹാർദിക്ക് പാണ്ട്യയാണ് ഇന്ത്യൻ നായകൻ.

അതേസമയം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ആരാകും ഇന്ത്യൻ വിക്കെറ്റ് കീപ്പർ റോളിൽ എത്തുക എന്നുള്ള ചോദ്യം സജീവമാണ്.ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ദിനേശ് കാർത്തിക്ക് എന്നിവരാണ് റിഷാബ് പന്തിനും ഒപ്പം വിക്കെറ്റ് കീപ്പർ റോളിൽ ഓസ്ട്രേലിയയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ നിർണായക നിരീക്ഷണവുമായി എത്തുകയാണ് ഇപ്പോൾ പാകിസ്ഥാൻ മുൻ താരമായ റാഷിദ്‌ ലത്തീഫ്.

DK FINISHING VS SA

അയർലാൻഡ് എതിരായ ടി :20പരമ്പരയിൽ ദിനേശ് കാർത്തിക്ക്, സഞ്ജു എന്നിവരിൽ ആരാകും ഫിനിഷര്‍ സ്ഥാനത്ത് പ്ലേയിങ്ങ് ഇലവനില്‍ എത്തുക എന്ന് പറയുകയാണ് മുൻ താരം ഇപ്പോൾ. ഇഷാൻ കിഷൻ അയർലാൻഡ് എതിരെയും ഓപ്പണർ റോളിൽ കളിക്കുമെന്ന് മുൻ താരം ഉറപ്പിക്കുന്നു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Sanju Samson 1

” ലോക ക്രിക്കറ്റിൽ ഇപ്പോൾ വിക്കറ്റ് കീപ്പർമാർ മികച്ച പ്രകടനമാണ് നടത്തുന്നത്. സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, പക്ഷേ അവന്‍ ഒരു ടോപ്പ് ഓർഡർ ബാറ്ററാണ്. എന്നാൽ ലോവർ മിഡിൽ ഓർഡർ ഓപ്ഷനുകൾ നോക്കുമ്പോൾ നിങ്ങൾക്ക് ദിനേശ് കാർത്തിക് ഉണ്ട്. പ്ലെയിംഗ് ഇലവനിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് ഈ സംഖ്യകൾ അനുയോജ്യമാണ്. അത് അപൂർവ്വമാണ്. ആർ‌സി‌ബിയ്‌ക്കായുള്ള തന്റെ മത്സരങ്ങളിൽ അദ്ദേഹം അത് കാണിച്ചു, ഉയർന്ന സ്‌ട്രൈക്ക് റേറ്റിലാണ് കാര്‍ത്തിക് ബാറ്റ് ചെയ്തത്. ടി20യിൽ അത് ചെയ്യാൻ കഴിയുന്ന വളരെ കുറച്ച് വിക്കറ്റ് കീപ്പർമാരെ മാത്രമേ നിങ്ങൾക്ക് കാണാനാകൂ. ഞാൻ പ്ലേയിങ്ങ് ഇലവനാൈില്‍ തിരഞ്ഞെടുക്കുന്നത് കാർത്തിക്കിനെയായിരിക്കും ” ലത്തീഫ് പറഞ്ഞു

Scroll to Top