അന്ന് പാകിസ്ഥാന് സംഭവിച്ച പിഴവ് ഇന്ന് ഇന്ത്യക്ക്: മുന്നറിയിപ്പുമായി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിലവിലെ എല്ലാ ശ്രദ്ധയും വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിലേക്ക് ആണ്. ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് ഓസ്ട്രേലിയയിൽ ആരംഭം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മികച്ച ഒരു സ്‌ക്വാഡിനെ സൃഷ്ടിക്കാനാണ് ഹെഡ് കോച്ച് ദ്രാവിഡ്‌ നേതൃത്വത്തിൽ ഇന്ത്യൻ ടീം പദ്ധതി. തുടർച്ചയായി ടി :20 പരമ്പരകളിൽ ക്യാപ്റ്റൻ രോഹിത്തും ടീമും ജയം നെടുമ്പോൾ അത് ഇന്ത്യക്ക് സമ്മാനിക്കുന്നത് വാനോളം പ്രതീക്ഷകൾ. എന്നാൽ ചില സീനിയർ താരങ്ങൾ കരിയറിലെ തന്നെ മോശം ഫോമിലൂടെ കടന്ന് പോകുന്നത് വലിയ ആശങ്കയാണ്. പ്രത്യേകിച്ചും വിരാട് കോഹ്ലി. വരുന്ന ഏഷ്യ കപ്പിൽ എങ്കിലും കോഹ്ലി റൺസ്‌ കണ്ടെത്തുമെന്നാണ് പ്രതീക്ഷ

അതേസമയം ഇന്ത്യൻ ടീമിനു ഇപ്പോൾ മുന്നറിയിപ്പ് നൽകുകയാണ് മുൻ പാക് നായകനായ റാഷിദ്‌ ലത്തീഫ്‌. മുൻപ് 1990കളിൽ എന്താണോ പാകിസ്ഥാൻ ടീമിന് സംഭവിച്ച പിഴവ് അത്‌ തന്നെയാണ് ഇപ്പോൾ ടീം ഇന്ത്യക്ക് സംഭവിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടികാട്ടി.ക്യാപ്റ്റൻസി റോളിൽ മാറ്റങ്ങൾ സംഭവിക്കുന്നതാണ് മുൻ പാകിസ്ഥാൻ നായകന്റെ വിമർശനത്തിനുള്ള കാരണം.

FYw5L1kaUAEqH6h

ഓരോ പരമ്പരയിലും ഓരോ ക്യാപ്റ്റൻ അത്‌ എങ്ങനെ ശരിയാകുമെന്നാണ് റാഷിദ്‌ ലത്തീഫ്‌ ചോദിക്കുന്നത്. ഇന്ത്യൻ ടീം അവസാന മാസങ്ങളിൽ ഏഴ് ക്യാപ്റ്റൻമാർക്ക് കീഴിലാണ് പരമ്പരകൾ കളിച്ചത്.

” ഇന്ത്യൻ ടീം ട്രൈ ചെയ്യുന്ന ഒരു ക്യാപ്റ്റനും ഇപ്പോൾ സ്ഥിരതയില്ല. അതാണ്‌ പ്രശ്നം. നിങ്ങൾ ബാക്ക് അപ്പിനെ കുറിച്ച് പറയുകയാണ്. പക്ഷേ ഏഴ് നായകന്മാരെ നിങ്ങൾ ഇതിനകം അവസാന പരമ്പരകളിൽ ട്രൈ ചെയ്തു.എന്താണ് ഇതിൽ ഉദ്ദേശിച്ചത്. മുൻപ് 1990 കാലയളവിൽ എന്താണോ പാകിസ്ഥാനിലെ ടീമിന് സംഭവിച്ചത് അതേ തെറ്റ് തന്നെ ഇന്ത്യക്കും സംഭവിക്കുന്നു ” റാഷിദ്‌ ലത്തീഫ്‌ അഭിപ്രായപ്പെട്ടു

virat kohli vs england 1

” ഒരു ഉറപ്പുള്ള ഓപ്പണറെ കണ്ടെത്താന്‍ അവര്‍ക്കായിട്ടില്ല. മധ്യനിരയിലും സ്ഥിരതയില്ല. അവര്‍ക്ക് പുതിയൊരു ക്യാപ്റ്റനെ മാത്രമാണ് വേണ്ടത്. ഒരു ക്യാപ്റ്റനും സ്ഥിരതയില്ല. കെ എല്‍ രാഹുലിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍. രോഹിത്തിനും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്നു. കോഹ്ലി മാനസികമായി ഫിറ്റ് അല്ല. ഇത് അവര്‍ ചിന്തിക്കേണ്ട വിഷയമാണ്. സൗരവ് ഗാംഗുലി, ധോനി, വിരാട് കോഹ്ലി എന്നിവരെ പോലെ ഒരു ക്യാപ്റ്റനെയാണ് ഇന്ത്യക്ക് വേണ്ടത്, റാഷിദ് ലത്തീഫ് ചൂണ്ടിക്കാണിച്ചു.