നോ ലുക്ക് സിക്സിൽ ഞെട്ടിച്ച് റാഷിദ്‌ ഖാൻ :ആൾറൗണ്ടർ റെഡിയെന്ന് ആരാധകർ

ezgif 5 cdd9e70342

ലെഗ് സ്പിൻ മികവിൽ ക്രിക്കറ്റ്‌ പ്രേമികൾകിടയിൽ വളരെ അധികം ആരാധകരെ സൃഷ്ടിച്ച താരമാണ് അഫ്‌ഘാനിസ്ഥാൻ സ്പിൻ ബൗളർ റാഷിദ്‌ ഖാൻ. എന്നാൽ ഇത്തവണ ബാറ്റ് കൊണ്ട് അമ്പരപ്പിച്ച താരം പാകിസ്ഥാൻ സൂപ്പർ ലീഗിൽ സർപ്രൈസ് ഷോട്ട് കളിച്ചത്. റാഷിദ് ഖാന്റെ ബാറ്റിൽ നിന്നും പിറന്ന ഈ ഒരു ഷോട്ട് ഏറ്റെടുക്കുകയാണ് ക്രിക്കറ്റ്‌ ലോകം. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോര്‍ ക്യുലാന്‍ഡേഴ്‌സിനായി കളിക്കുന്ന റാഷിദ് ഖാൻ നേടിയ ഒരു നോ ലുക്ക് സിക്സാണ് വൈറലായി മാറുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെ ബാറ്റിംഗിനിറങ്ങി നേരിട്ട ആദ്യത്തെ ബോൾ തന്നെ സിക്‌സറിന് പറത്തിയാണ് റാഷിദ്‌ ഖാൻ കയ്യടികൾ നേടിയത്

മത്സരത്തിലെ ഇരുപതാമത്തെ ഓവറിലെ മൂന്നാം ബോളിലാണ് റാഷിദ്‌ ഖാൻ നോ ലുക്ക് സിക്സ് പായിച്ചത്.ഷാനവാസ് ധഹാനി എറിഞ്ഞ യോർക്കർ ബോളിൽ ഹെലികോപ്റ്റർ സ്റ്റൈലിലാണ് പന്ത് ഗ്യാലറിയില്‍ എത്തിച്ചത്. ഇന്നലെ മത്സരത്തിൽ നാല് പന്തുകളിൽ നിന്നും രണ്ട് സിക്സറുകൾ അടക്കം റാഷിദ്‌ 17 റൺസ്‌ അടിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. മുൻപ് ഐപില്ലിലും റാഷിദ്‌ ഖാൻ സമാനമായ ചില സുപ്രധാന ബാറ്റിങ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

അതേസമയം വരാനിരിക്കുന്ന ഐപിൽ സീസണിൽ അഹമദാബാദ് ടീമിനായി റാഷിദ്‌ ഖാൻ കളിക്കും.15 കോടി രൂപക്ക് അഹമദാബാദ് ടീം ലേലത്തിന് മുൻപ് താരത്തിനെ സ്‌ക്വാഡിലേക്ക് എത്തിച്ചു. ഹാർഥിക്ക് പാണ്ട്യ ക്യാപ്റ്റനാകുന്ന അഹമ്മദാബാദ് ടീമിൽ റാഷിദ്‌ ഖാനും ഒപ്പം ശുഭ്മാൻ ഗില്ലും സ്ഥാനം പിടിച്ചു. ഇക്കഴിഞ്ഞ സീസണിൽ വരെ താരം സൺറൈസേഴ്സ് ടീമിനായിട്ടാണ് കളിച്ചത്. ഐപിഎല്ലിൽ 76 മത്സരങ്ങളിൽ നിന്നും 93 വിക്കറ്റുകൾ റാഷിദ്‌ ഖാൻ വീഴ്ത്തിയിട്ടുണ്ട്.

Scroll to Top