ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് റാഷിദ്‌ ഖാൻ നൽകിയ വിശേഷണങ്ങൾ കണ്ടോ : ഏറ്റെടുത്ത് ആരാധകര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറെന്ന ഖ്യാതി നേടിയ താരമാണ് അഫ്‌ഘാൻ താരം റാഷിദ് ഖാൻ ക്രിക്കറ്റിൽ തന്റെ മാസ്മരിക ബൗളിങാൻ ഏത് ബാറ്റിംഗ് നിരയേയും തകർക്കുവാൻ കഴിയുന്ന താരം അടുത്തിടെയാണ് അഫ്‌ഘാൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻസി റോൾ ഏറ്റെടുത്തത്.ലോകത്തെ വിവിധ ടി :20 ടൂർണമെന്റുകളുടെ ഭാഗമായ താരം ഇന്ത്യയിലും വളരെയേറെ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമാകാറുള്ള താരം കഴിഞ്ഞ ദിവസങ്ങളിൽ പ്രിയ ആരാധകർക്ക് നൽകിയ മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും ചർച്ചയാകുന്നത്.

ആരാധകരിൽ നിന്നും വന്ന മിക്ക വളരെ പ്രധാന ചോദ്യങ്ങൾക്കും ഉത്തരം നൽകിയ റാഷിദ്‌ ഖാൻ വളരെ രസകര മറുപടികളും നൽകി. ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെ കുറിച്ചുള്ള റാഷിദ് ഖാന്റെ ചില വിശേഷണങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മുൻ ഇന്ത്യൻ നായകൻ ധോണി,വിരാട് കോഹ്ലി, യുവരാജ് സിംഗ്,എ.ബി.ഡിവില്ലേഴ്‌സ് എന്നിവരെ കുറിച്ചുള്ള താരത്തിന്റെ ഒറ്റ വാക്കിലുള്ള വിശേഷണങ്ങൾ ഇന്ത്യൻ ടീം ആരാധകരും തരംഗമാക്കി കഴിഞ്ഞു.

മുൻ ഇന്ത്യൻ നായകൻ ധോണിയെ ഒരു വാക്കിൽ വിശേഷിപ്പിക്കാൻ കഴിയില്ല എന്ന് പറഞ്ഞ റാഷിദ് ഹൃദയത്തിന്റെ ഇമോജിയും മറുപടിയിൽ പങ്കിട്ടു. സ്റ്റാർ ബാറ്റ്സ്മാൻ കോഹ്ലിയെ കിങ് എന്നാണ് റാഷിദ്‌ വിശേഷിപ്പിച്ചത്. മുൻപ് തന്റെ ഐപിൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ കളിച്ച യുവരാജ് സിങ്ങിനെ കിങ് എന്നാണ് റാഷിദ് ഖാൻ ഒരൊറ്റ വാക്കിൽ വിശേഷിപ്പിച്ചത് ഒപ്പം മുൻ സൗത്താഫ്രിക്കൻ താരമായ ഡിവില്ലേഴ്‌സിന് മിസ്റ്റർ 360 എന്നാണ് റാഷിദ്‌ നൽകിയ വിശേഷണം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണയും സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ പ്രധാന സ്പിന്നറായ റാഷിദ്‌ ഖാൻ ഈ സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ പത്ത് വിക്കറ്റ് വീഴ്ത്തി. ഒപ്പം അഫ്‌ഘാൻ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത താരം വരാനിരിക്കുന്ന ടി :20 ലോകകപ്പ് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ്.