99.2 ഓവര്‍. ഷെയിന്‍ വോണിനെ മറികടന്നു റാഷീദ് ഖാന്‍

ഇരുപ്പതിയൊന്നാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബോളെറിഞ്ഞ താരമെന്ന റെക്കോഡ് ഇനി അഫ്ഗാനിസ്ഥാന്‍ ബോളര്‍ റാഷീദ് ഖാന് സ്വന്തം. ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍, സൗത്താഫ്രിക്കകെതിരെ എറിഞ്ഞ 98 ഓവറിന്‍റെ റെക്കോഡാണ് മറികടന്നത്. അബുദാബിയില്‍ നടക്കുന്ന സിംമ്പാവക്കെതിരെയുള്ള മത്സരത്തില്‍ 99.2 ഓവറാണ് റാഷീദ് പന്തെറിഞ്ഞത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ താരമെന്ന റെക്കോഡ് ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍റെ പേരിലാണ്. 1998 ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന മത്സരത്തില്‍ മുരളീധരന്‍ 113.5 ഓവറാണ് എറിഞ്ഞത്.

സിംമ്പാവക്കെതിരെയുള്ള മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 36.3 ഓവര്‍ എറിഞ്ഞ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ 138 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്സിലാകട്ടെ 62.5 ഓവറില്‍ നിന്നും 137 റണ്‍ വഴങ്ങി 7 വിക്കറ്റ് നേടി. മത്സരത്തില്‍ 17 മെയ്ഡനുകളാണ് റാഷീദ് ഖാന്‍ എറിഞ്ഞത്.

108 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തി.ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു.

Read More  ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ വേറാരില്ലും കണ്ടട്ടില്ലാ. തുറന്നടിച്ച് ഗൗതം ഗംഭീര്‍

LEAVE A REPLY

Please enter your comment!
Please enter your name here