ഏറ്റവും മികച്ച T20 വിക്കറ്റ് കീപ്പർമാർ. സഞ്ജു മൂന്നാമത്. ഒന്നാമതാര്?


ട്വന്റി20 ക്രിക്കറ്റ് എല്ലായിപ്പോഴും വമ്പനടികളുടെ മത്സരമാണ്. അതുകൊണ്ടുതന്നെ ട്വന്റി20 ക്രിക്കറ്റിലെ ബാറ്റർ ബോളർക്കും വിക്കറ്റ് കീപ്പർക്കുമൊക്കെ മത്സരത്തിൽ പ്രധാന സ്ഥാനവുമുണ്ട്. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ട്വന്റി20 വിക്കറ്റ് കീപ്പർമാർ ആരൊക്കെയാണെന്ന് നോക്കാം.

5. Nicholas Pooran

സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ പൂർണമായി ശ്രദ്ധ ചെലുത്തുന്ന ഒരു താരമാണ് നിക്കോളാസ് പൂരൻ. ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകളിൽ താരം കളിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 32 ട്വന്റി20 മത്സരങ്ങൾ കളിച്ച പൂരൻ 1011 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. 40.4 എന്ന ശരാശരിയിലാണ് ഈ വിൻഡിസ് താരം വെടിക്കെട്ട് തീർത്തത്. ഐപിഎല്ലിൽ ലക്നൗ ടീമിന്റെ ഭാഗമായാണ് താരം 2025 കളിച്ചത്.

4. Shai Hope

കഴിഞ്ഞ വർഷം സ്ഥിരതയോടെ ട്വന്റി20 മത്സരങ്ങളിൽ മികവ് പുലർത്തിയ താരമാണ് വിൻഡീസിന്റെ നായകനായ ഷെയ് ഹോപ്പ്. 35 മത്സരങ്ങളിലാണ് താരം കഴിഞ്ഞ വർഷം കളിച്ചത്. ഇതിൽ നിന്ന് 42 റൺസ് ശരാശരിയിൽ 1258 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് ലഭിച്ച അവസരങ്ങളൊക്കെയും നന്നായിട്ട് മുതലാക്കിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഹോപ്പ്.

3. Sanju Samson

കഴിഞ്ഞ വർഷം മുൻനിരയിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മലയാളി ക്രിക്കറ്ററായ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിനായി ഓപ്പണിങ് ഇറങ്ങാൻ ലഭിച്ച അവസരം മികച്ച രീതിയിൽ സഞ്ജു മുതലാക്കി. 12 മത്സരങ്ങളിൽ നിന്ന് 417 റൺസ് ആയിരുന്നു സഞ്ജു കഴിഞ്ഞ ഒരു വർഷം സ്വന്തമാക്കിയത്. ഇതിൽ 3 അന്താരാഷ്ട്ര സെഞ്ച്വറിളും ഉൾപ്പെടുന്നു.

2. Josh Inglis

ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാണ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറായ ജോഷ് ഇംഗ്ലീസ്. എല്ലാത്തരം ബോളുകളെയും മൈതാനത്തിന്റെ ഏതു ഭാഗത്തേക്കും ബൗണ്ടറി പായിക്കാൻ സാധിക്കുന്ന താരം കൂടിയാണ് ഇംഗ്ലീസ്. 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് താരമായിരുന്നു ഇംഗ്ലീസ് ടീമിനായി മികവാർന്ന പ്രകടനം താരം കാഴ്ച വെച്ചിരുന്നു.

1. Jos Butttler

ഇംഗ്ലണ്ടിന്റെ വെറ്ററൻ താരമായ ജോസ് ബട്ലറാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വരുന്ന താരം. ലോകത്താകമാനമുള്ള ട്വന്റി20 ക്രിക്കറ്റിൽ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ജോസ് ബട്ലർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 29 മത്സരങ്ങൾ കളിച്ച താരം 1131 റൺസ് ആണ് തന്റെ പേരിൽ ചേർന്നത്. 49 എന്ന ഉയർന്ന ശരാശരിയിലായിരുന്നു ബട്ലറുടെ നിറഞ്ഞാട്ടം.