അടുത്തതായി രഞ്ജി ട്രോഫി വേണോ അതോ വിജയ് ഹസാരെ ട്രോഫി വേണോ :സംസ്ഥാന അസോസിയേഷനുകളെ സമീപിച്ച്‌ ബിസിസിഐ

bcci

സയ്യദ് മുഷ്താഖ് അലി  ക്രിക്കറ്റ് ട്രോഫി  ടൂർണമെന്റിന് ശേഷം ഏത് പ്രാദേശിക ടൂര്‍ണ്ണമെന്റാണ് നടത്തേണ്ടതെന്ന് എന്ന ആശയ കുഴപ്പത്തിലാണ് ബിസിസിഐ ഇപ്പോൾ .എല്ലാ ക്രിക്കറ്റ്  സംസ്ഥാന അസോസ്സിയേഷനുകളോടും  ഇതേപ്പറ്റി  ബിസിസിഐ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് .

നേരത്തെ സമാനമായ രീതിയില്‍ അസോസ്സിയേഷനുകളെ സമീപിച്ചപ്പോളാണ് അവരുടെ തീരുമാനപ്രകാരം സയ്യദ് മുഷ്‌താഖ്‌ അലി  ടി20 ടൂര്‍ണ്ണമെന്റ് മതിയെന്ന  തീരുമാനം  ബിസിസിഐ കൈകൊണ്ടത് .

കോവിഡ് മഹാമാരി കാരണം  മാസങ്ങളായി ഇന്ത്യയിൽ ക്രിക്കറ്റ് നിശ്ചലമായ അവസ്ഥയായിരുന്നു .
സംസ്ഥാന അസോസിയേഷനുകളുടെ   കൂടി അഭിപ്രായം കേട്ട ശേഷമാകും ബിസിസിഐ തീരുമാനം പ്രഖ്യാപിക്കുക
സീസണിലെ രണ്ടാമത്തെ  ടൂർണമെന്റ് ആകും  ഇത്. അത് വിജയ് ഹസാരെ വേണോ രഞ്ജി ട്രോഫി വേണോ എന്നതിന്റെ തീരുമാനം ബിസിസിഐ ഉടന്‍ എടുക്കും. ഈ മാസം അവസാനത്തോടെയാണ് ബിസിസിഐ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

എന്നാൽ ഐപിഎല്‍ ഏപ്രിലില്‍ ആരംഭിക്കുവാനിരിക്കവേ രഞ്ജി ട്രോഫി നടത്തുവാനുള്ള സമയം ബിസിസിഐയ്ക്ക് ലഭിച്ചേക്കില്ല എന്നതാണ് ബോര്‍ഡിനെ അലട്ടുന്ന മറ്റൊരു കാര്യം. കൂടാതെ സാഹചര്യങ്ങൾ അനുകൂലമായാൽ ഐപിൽ മത്സരങ്ങൾ എല്ലാം ഇത്തവണ ഇന്ത്യയിൽ തന്നെ നടത്തുവാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത് .

Read Also -  ചരിത്ര താളുകളില്‍ ഇടം നേടി സഞ്ചു സാംസണ്‍. ബട്ട്ലര്‍ പിന്നാലെയുണ്ട്.
Scroll to Top