ഞങ്ങൾ ലോകകപ്പില്‍ കളിച്ചില്ലെങ്കിൽ ആ ലോകകപ്പ് ആരും കാണില്ല; വെല്ലുവിളിയുമായി റമീസ് രാജ

images 2022 11 26T074047.454

അടുത്ത ഐസിസി ടൂർണമെൻ്റ് അടുത്ത വർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പാണ്. 2011 ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. മാത്രമല്ല ഇന്ത്യ ഒറ്റക്ക് വഹിക്കുന്ന ലോകകപ്പ് എന്ന പ്രത്യേകതയും അടുത്ത വർഷത്തെ ലോകകപ്പിന് ഉണ്ട്. വളരെയധികം വലിയ പ്രതീക്ഷയോടെയാണ് അടുത്ത വർഷത്തെ ലോകകപ്പ് ഇന്ത്യ നോക്കിക്കാണുന്നത്.

ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ ഏറ്റവും വലിയ ആനുകൂല്യം സ്വന്തം രാജ്യത്ത് കളിക്കുന്നത് തന്നെയാണ്. ഇപ്പോഴിതാ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. അടുത്ത ഏഷ്യാകപ്പ് നടക്കുന്നത് പാക്കിസ്ഥാനിൽ വച്ചാണ്. പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന ടൂർണമെൻ്റ് അവിടെ നിന്നും മാറ്റിയില്ലെങ്കിൽ തങ്ങൾ കളിക്കില്ല എന്ന നിലപാട് ഇന്ത്യ അറിയിച്ചിരുന്നു. ഈ രാജ്യത്തിലാണ് ഇപ്പോൾ പാക്കിസ്ഥാൻ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.

images 2022 11 26T074037.760


“പാക്കിസ്ഥാൻ 2023ൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ലോകകപ്പിൽ പങ്കെടുത്തില്ലെങ്കിൽ ആ മത്സരങ്ങൾ ആരൊക്കെയാണ് കാണാൻ പോകുന്നത്? ആ മത്സരങ്ങൾ ഒരാൾ പോലും കാണില്ല. കർക്കശമായ തീരുമാനങ്ങളുമായി ഞങ്ങളും മുന്നോട്ടു പോകും. ഇന്ത്യ ഞങ്ങളുടെ രാജ്യത്ത് വന്ന് കളിച്ചാൽ ഐസിസി ടൂർണമെന്റിൽ കളിക്കുവാൻ ഞങ്ങളും ഇന്ത്യയിലേക്ക് പോകും.

See also  ജൂറലും പടിക്കലും ടീമിലെത്തിയത് അഗാർക്കറുടെ പ്രത്യേക നിർദ്ദേശത്തിൽ. വമ്പൻ തീരുമാനത്തെ പറ്റി ബിസിസിഐ.
images 2022 11 26T074042.741

ഇനി അഥവാ ഇന്ത്യയുടെ നയം ഇങ്ങോട്ട് വരുന്നില്ല എന്നാണെങ്കിൽ ഞങ്ങളും അങ്ങനെ തന്നെ തീരുമാനമെടുക്കും. ലോകകപ്പിൽ വലിയ താല്പര്യങ്ങൾ ഒന്നും ഞങ്ങൾക്കില്ല. മികച്ച പ്രകടനം തന്നെയാണ് ഞങ്ങളുടെ ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ക്രിക്കറ്റ് എക്കോണമിയെ അത് മെച്ചപ്പെടുത്തും. ഇത്തവണത്തെ ഏഷ്യാകപ്പിലും കഴിഞ്ഞ തവണത്തെ ട്വൻ്റി 20 ലോകകപ്പിലും ഞങ്ങൾ അവരെ പരാജയപ്പെടുത്തിയവരാണ്.”- റമീസ് രാജ പറഞ്ഞു.

Scroll to Top