രക്ഷകന്‍റെ ദൗത്യം ഏറ്റെടുത്ത് രജത് പഠിതാര്‍. പകരക്കാരനായി എത്തി എലിമിനേറ്ററില്‍ തകര്‍പ്പന്‍ സെഞ്ചുറി

e6dc0ec2 6447 4c26 8204 37bd4a2e4e6c

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മികച്ച സ്കോര്‍. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് അടിച്ചെടുത്തത്‌. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. നായകന്‍ ഫാഫ് ഡൂപ്ലെസിസ് ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായപ്പോള്‍ നിര്‍ണായക പോരാട്ടത്തില്‍ ദൗത്യം ഏറ്റെടുത്തത് രജത് പഠിതാറായിരുന്നു.

വീരാട് കോഹ്ലിയെ ഒരറ്റത്ത് നിര്‍ത്തി രജത് പഠിതാര്‍ അഴിഞ്ഞാടുകയായിരുന്നു. കോഹ്ലിയുമൊത്ത് 66 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നീട് മധ്യനിരയില്‍ ബാംഗ്ലൂരിന്‍റെ വിക്കറ്റുകള്‍ വീണു പോവുമ്പോഴും രജത് പഠിതാര്‍ ക്രീസില്‍ നിന്നു. അവസാന നിമിഷം ദിനേശ് കാര്‍ത്തികുമൊത്ത് ഫിനിഷിങ്ങ് ചെയ്താണ് പഠിതാര്‍ മടങ്ങിയത്.

0421ad4b 4390 47b8 8406 d3c1213c4476

മത്സരത്തില്‍ സെഞ്ചുറി കണ്ടെത്തിയ താരം അവസാന ബോള്‍ വരെ നേരിട്ടാണ് മടങ്ങിയത്. മത്സരത്തില്‍ 54 പന്തില്‍ 12 ഫോറും 1 സിക്സും സഹിതം 112 റണ്‍സാണ് നേടിയത്. സീസണില്‍ പകരക്കാരനായി എത്തിയ താരമാണ് രജത് പഠിതാര്‍. ഇത്തവണ കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. 16(16), 52(32) 21(15) 48(38) 26(21) എന്നിങ്ങനെയാണ് താരത്തിന്‍റെ പ്രകടനം. 49 പന്തില്‍ സെഞ്ചുറി നേടിയ താരം ഈ സീസണിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് കണ്ടെത്തിയത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top