സഞ്ചു സാംസണ്‍ ഏകദിന ടീമിലേക്ക്. ബാംഗ്ലൂര്‍ താരത്തിന് സീനിയര്‍ ടീമിലേക്ക് അവസരം എന്ന് റിപ്പോര്‍ട്ടുകള്‍

india a vs newzealand a

സൗത്താഫ്രിക്കകെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കായുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ മധ്യപ്രദേശ് ബാറ്റര്‍ രജത് പഠിതാര്‍ ഉള്‍പ്പെടുമെന്ന് സൂചന. ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ബാംഗ്ലൂര്‍ താരം ഡൊമസ്റ്റിക്ക് സീസണിലും ഫോം ആവര്‍ത്തിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ A ടീമിന്‍റെ ഭാഗമായ രജത് പഠിതാര്‍, ഇതാദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം ലഭിക്കാന്‍ പോകുന്നത്.

സൗത്താഫ്രിക്കക്കെതിരെ 3 വീതം ടി20, ഏകദിന പരമ്പര മത്സരങ്ങളാണ് കളിക്കുന്നത്. ടി20 മത്സരങ്ങള്‍ സെപ്തംബര്‍ 28 ന് ആരംഭിക്കുമ്പോള്‍ ഏകദിന മത്സരങ്ങള്‍ ഒക്ടോബര്‍ 6,9,12 എന്നീ തിയ്യതികളിലാണ്.

ടി20 ലോകകപ്പില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ഓസ്ട്രേലിയക്ക് പോകുന്നതിനാല്‍ രണ്ടാം നിര ടീമായിരിക്കും ഏകദിന പരമ്പരയില്‍ കളിക്കുക. പഴയതുപോലെ ശിഖാര്‍ ധവാനായിരിക്കും ടീമിന്‍റെ ക്യാപ്റ്റന്‍. സഞ്ചു സാംസണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമിലുണ്ടാകും എന്നുറപ്പാണ്.

” പഠിതാറിന്‍റെ ഫോം തഴയാന്‍ പറ്റില്ലാ. ഏകദിന സ്ക്വാഡില്‍ അവസരം കിട്ടാനുള്ള ശക്തനായ താരമാണ് അവന്‍. ശ്രേയസ്സ് ഓസ്ട്രേലിയക്ക് പോകുന്നതിനാല്‍ മിഡില്‍ ഓഡറില്‍ ധാരാളം ഒഴിവുകളുണ്ടാവും ” ബിസിസിഐ ഉറവിടം പിടിഐയോട് പറഞ്ഞു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
Scroll to Top