സഞ്ജുവിനൊപ്പം ആ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തണം. ഓരോ ടീമിന്റെയും വജ്രായുധങ്ങൾ.

sanju ipl 2024

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ അഴിച്ചുപണികൾ ഉണ്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 2025ൽ മെഗാലേലം നടക്കുന്നതിനാൽ, ടീമുകൾ തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുകയും ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യും.

കഴിഞ്ഞ സീസണുകളിൽ തങ്ങൾക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ നിലനിർത്തേണ്ടതും ടീമുകളെ സംബന്ധിച്ച് വലിയ കാര്യമാണ്. 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ പല ടീമുകളുടെയും നായകന്മാരടക്കം കൂടുമാറും എന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എന്നിരുന്നാലും തങ്ങളുടെ സൂപ്പർ താരങ്ങളെ ടീമുകൾ നിലനിർത്തും. ഇത്തരത്തിൽ ഓരോ ടീമും നിലനിർത്തേണ്ട സൂപ്പർ താരങ്ങളെ പരിശോധിക്കാം

കഴിഞ്ഞ സീസണുകളിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുമെന്ന് ഉറപ്പുള്ള ഒരു താരം ഋതുരാജ് ഗെയ്ക്വാഡാണ്. ചെന്നൈയുടെ നായകനാണ് ഋതുരാജ്. ഋതുരാജിനെ കൂടാതെ പേസർ മതീഷാ പതിരാനയെയും ചെന്നൈ നിലനിർത്തിയേക്കും. അതേസമയം മുംബൈ ഇന്ത്യൻസിന്റെ കാര്യത്തിലേക്ക് വന്നാൽ നിലനിർത്താൻ ഒരുപാട് താരങ്ങൾ ടീമിലുണ്ട്. ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരെയാണ് മുംബൈ നിലനിർത്താൻ സാധ്യത.

ഇതിൽ സൂര്യകുമാർ യാദവും രോഹിത് ശർമയും മറ്റു ടീമുകളിലേക്ക് ചേക്കേറും എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രോഹിത് ശർമയെ വിട്ടു നൽകിയാലും മുംബൈ ഇന്ത്യൻസ് സൂര്യകുമാർ യാദവിനെ വിട്ടുനൽകില്ല എന്നത് ഉറപ്പാണ്.

ബാംഗ്ലൂർ ടീമിന്റെ പ്രധാന താരം വിരാട് കോഹ്ലിയാണ്. അതിനാൽ വിരാട് കോഹ്ലിയെ ബാംഗ്ലൂർ നിലനിർത്തും എന്നത് 100% ഉറപ്പാണ്. കോഹ്ലിയെ കൂടാതെ ബാംഗ്ലൂരിന് നിലനിർത്താൻ സാധിക്കുന്ന ഒരു താരം ക്യാമറോൺ ഗ്രീനാണ്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിലേക്ക് എത്തിയ ക്യാമറോൺ ഗ്രീനിന് ഒരു സീസണിൽ കൂടി അവസരം നൽകേണ്ടതുണ്ട്.

Read Also -  ജസ്‌പ്രീത് ബുംറ × സഹീർ ഖാൻ. ടെസ്റ്റ്‌ ക്രിക്കറ്റിലെ കണക്കുകളിൽ ആരാണ് മികച്ചത്?

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2025 ലേലത്തിന് മുൻപ് നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ ആൻഡ്ര റസൽ, സുനിൽ നരേയ്ൻ, ശ്രേയസ് അയ്യർ എന്നിവരെയാണ്. ഇതിൽ സുനിൽ നരെയ്നാണ് കൊൽക്കത്തയുടെ ഏറ്റവും വലിയ വജ്രായുധം. ഒരു സാഹചര്യത്തിലും നരയ്നെ കൊൽക്കത്ത വിട്ട് നൽകില്ല.

ഡൽഹി ക്യാപിറ്റൽസ് ടീമിന് കഴിഞ്ഞ സീസണുകളിലും സ്ഥിരത പുലർത്താൻ സാധിച്ചിരുന്നില്ല. അതിനാൽ നായകൻ പന്തിനെ ഒഴിച്ച് മറ്റൊരു താരത്തെയും ഡൽഹി നിലനിർത്താൻ സാധ്യതയില്ല. പക്ഷേ കഴിഞ്ഞ സീസണിൽ മികവ് പുലർത്തിയ യുവതാരം ഫ്രാസർ മക്ഗർക്കിനെ ഡൽഹി നിലനിർത്തേണ്ടതുണ്ട്.

പഞ്ചാബ് കിങ്സ് തങ്ങളുടെ ടീമിലെ എല്ലാ താരങ്ങളെയും വിട്ടുകളയാനാണ് സാധ്യത. എന്നാൽ പഞ്ചാബ് ശശാങ്ക് സിങ്ങിനെ നിലനിർത്തിയാൽ ടീമിന് ഗുണം ചെയ്യും. ഹൈദരാബാദ് പ്രധാനമായും നിലനിർത്തുന്നത് പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നീ താരങ്ങളെയാവും. ഇവർക്കൊപ്പം ഇന്ത്യൻ താരമായ അഭിഷേക് ശർമയേയും ഹൈദരാബാദ് നിലനിർത്താൻ സാധ്യതയുണ്ട്.

രാജസ്ഥാനെ സംബന്ധിച്ച് സഞ്ജു ഒരു വമ്പൻ താരം തന്നെയാണ്. സഞ്ജുവിനെയും ജയ്സ്വാളിനെയും പരാഗിനെയും ജോസ് ബട്ലറെയും നിലനിർത്താൻ ശ്രമിക്കണം. ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ സീസണിൽ മോശം പ്രകടനം പുറത്തെടുത്ത ടീമാണ്. അതിനാൽ ഗുജറാത്ത് തങ്ങളുടെ നായകൻ ഗില്ലിനെയും ഡേവിഡ് മില്ലറെയും റാഷിദ് ഖാനെയും നിലനിർത്താനാണ് സാധ്യത. ഇതിൽ ഗുജറാത്ത് ഒരിക്കലും ഒഴിവാക്കാൻ സാധ്യതയില്ലാത്ത താരം റാഷിദ് ഖാൻ തന്നെയാണ്. ലക്നൗ കെഎൽ രാഹുലിനെ നിലനിർത്തും എന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതിനൊപ്പം ലക്നൗ ടീമിന് നിലനിർത്താൻ സാധിക്കുന്ന മറ്റൊരു താരം മർക്കസ് സ്റ്റോയിനിസാണ്.

Scroll to Top