സഞ്ജുവിനും രാജസ്ഥാനും സന്തോഷ വാർത്ത : സൂപ്പർ താരം ഐപിഎല്ലിൽ തിരികെയെത്തും

ഇത്തവണ ഐപിഎല്ലിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന  മലയാളി താരം സഞ്ജു സാംസൺ നായകനായി എത്തുന്ന   രാജസ്ഥാന്‍ റോയല്‍സിന് ഏറെ ആശ്വാസമേകി  ഇംഗ്ലണ്ടിൽ നിന്നുള്ള പുതിയ  വാർത്ത . ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് മടങ്ങിയ സൂപ്പര്‍ താരം ജോഫ്ര ആർ്‍ച്ചര്‍ ഐപിഎല്ലില്‍ കളിക്കുവാൻ വേണ്ടി   വൈകാതെ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.  പരിക്കേറ്റ് സർജറിക്ക്‌ വിധേയനായ താരം ഐപിഎല്ലിലെ ടീമിന്റെ ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിനായി പന്തെറിയാന്‍ എത്തിയേക്കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത് .ഇതോടെ താരം ഐപിഎല്ലിൽന്റെ ആദ്യ രണ്ടാഴ്ച ശേഷം ടീമിനൊപ്പം ചേരും എന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ റോയൽസ് ക്യാമ്പ് .

നേരത്തെ ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പര കളിച്ച ആർച്ചർ  5 ടി:20 മത്സരങ്ങൾ അടങ്ങിയ  പരമ്പരയിലെ എല്ലാ ടി:20യും കളിച്ചിരുന്നു .എന്നാൽ അവസാന ടി:20ക്ക് ശേഷം വലത്തേ  കൈവിരലിലെ വേദന കനത്തതോടെ താരം നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇതോടെ ആര്‍ച്ചര്‍ തിങ്കളാഴ്ച കൈവിരലിലെ വേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കൈവിരലില്‍ കുത്തിയക്കയറിയ ഗ്ലാസ് കഷണമാണ് താരത്തിന്റെ കൈവിരൽ വേദനക്ക് കാരണമെന്ന് വിശദീകരിച്ച ഡോക്ടർമാരുടെ സംഘം പൂർണ്ണമായി താരത്തിന്റെ കൈവിരലിൽ നിന്നും ഗ്ലാസ് കഷണങ്ങൾ നീക്കം ചെയ്തിരുന്നു . ആര്‍ച്ചര്‍ക്ക് രണ്ടാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിര്‍ദേശിച്ചിരിക്കുന്നത്  . ഇന്ത്യയിൽ ഈ വർഷം ടി:20 ലോകകപ്പും ശേഷം ആഷസ് പരമ്പരയും വരാനിരിക്കെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്‌ താരത്തിന്റെ പരിക്കിൽ ഒരിക്കലും വിട്ടുവീഴ്ചകൾക്ക്  തയ്യാറാവില്ല . ഐപിഎല്ലിൽ ഇത്തവണ താരം കളിക്കുന്നതും ഇംഗ്ലണ്ട് ബോർഡ്‌ തീരുമാനത്തെ ആശ്രയിച്ചാണ് ഉണ്ടാകുക .

നേരത്തെ ജനുവരിയിൽ ആർച്ചറുടെ വീട്ടിൽ വെച്ചാണ്‌ താരത്തിന് ഗുരുതരമായ പ്രശ്നം സംഭവിച്ചത് . താരം   ജോലിക്കാർക്കൊപ്പം തന്റെ വീട് വൃത്തിയാക്കുന്നതിനിടെ സ്വീകരണ മുറിയിലെ അക്വേറിയം നിലത്ത് വീണു .
മത്സ്യകുഞ്ഞുങ്ങളെ എടുത്ത് മാറ്റുവാൻ ആർച്ചറും ഉണ്ടായിരുന്നു .ഇതിനിടയിൽ ഗ്ലാസ് കൊണ്ട് താരത്തിന്റെ വലത്തേ കയ്യിലെ  നടുവിരൽ മുറിഞ്ഞു .മുറിവ് പിന്നീട് ഉണങ്ങിയതോടെ ആർച്ചർ ഇന്ത്യക്ക് എതിരായ മത്സരങ്ങളും കളിച്ചു .
മികച്ച രീതിയിൽ പന്തെറിഞ്ഞ താരം ടി:20 പരമ്പരയിൽ  ഒട്ടേറെ വിക്കറ്റുകളും വീഴ്ത്തിയിരുന്നു .