മോശം സമയത്തിലും ഒപ്പം നിന്ന ആരാധകർക്ക് നന്ദി : ടീം ശക്തമായി തിരികെ വരും – നയം വിശദമാക്കി സഞ്ജു സാംസൺ

Rajasthan Royals Sanju Samson and Kumar Sangakkara 178a65ae58d large

അവശേഷിക്കുന്ന ഐപിൽ പതിനാലാം സീസണിലെ മത്സരങ്ങൾ ബിസിസിഐ മാറ്റിവെച്ചതോടെ ടീമുകൾ എല്ലാം അവരുടെ താരങ്ങളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുവാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് .ഈ ഐപിഎല്ലിൽ  ഏറെ മലയാളികൾ പിന്തുണച്ച ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . ആദ്യമായി ഐപിഎല്ലിൽ ഒരു മലയാളി ക്യാപ്റ്റൻസി റോളിൽ എത്തിയതോടെ മലയാളി ക്രിക്കറ്റ് പ്രേമികൾ എല്ലാം രാജസ്ഥാൻ ടീം കിരീടം ഉയർത്തുവാനുള്ള പ്രാർത്ഥനയിലായിരുന്നു .

ഇപ്പോൾ ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാൻ റോയൽസിനെ പിന്തുണച്ച ആരാധകർക്ക് നന്ദി  പറയുകയാണ്  നായകൻ സഞ്ജു സാംസൺ .ഉയർച്ചകൾക്കൊപ്പം ഏറെ തിരിച്ചടികളും കണ്ട സീസണിൽ രാജസ്ഥാൻ ടീമിന് ഏറെ പിന്തുണച്ച ആരാധകരെ എത്ര അഭിനന്ദിച്ചാലും  മതിയാവില്ല എന്നാണ് സഞ്ജു പറയുന്നത് .

“എല്ലാ ആർാധകർക്കും  വളരെയേറെ നന്ദി. രാജസ്ഥാന്  ഏറെ കടുപ്പമേറിയ സീസണായിരുന്നു ഇത്. ടീമിന് എപ്പോഴും  തിരിച്ചടികളുണ്ടായപ്പോഴും ആർാധകർ ഒപ്പം നിന്നു. നമ്മുടെ ടീം ശക്തമായി തിരിച്ചുവരും ” സഞ്ജു തന്റെ പ്രതീക്ഷ വിശദമാക്കി .

അതേസമയം സീസണിൽ പ്രമുഖ  വിദേശ താരങ്ങൾ പലരും പരിക്കേറ്റത് രാജസ്ഥാൻ ടീമിനെ ഏറെ അലട്ടിയ ഒരു പ്രശ്നമായിരുന്നു .ബെൻ സ്റ്റോക്സ് , ജോഫ്ര ആർച്ചർ  എന്നിവരുടെ പരിക്ക് മൂലമുള്ള പിന്മാറ്റം  നായകൻ സഞ്ജുവിന്  വലിയ വെല്ലുവിളി ഉയർത്തി .സീസണിൽ
3മത്സരങ്ങൾ ജയിച്ച ടീം പോയിന്റ് ടേബിളിൽ  ആറാം സ്ഥാനത്താണ് . നായകൻ സഞ്ജു സീസണിലെ ആദ്യ മത്സരത്തിലെ സെഞ്ച്വറി അടക്കം 277 റൺസ് അടിച്ചെടുത്തു .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top