രണ്ടും കൽപ്പിച്ച് രാജസ്ഥാൻ, സഞ്ജുവിന്റെ കീഴിൽ കളിക്കുവാൻ സൂപ്പർ താരത്തെ ടീമിൽ എത്തിച്ചു.

ഇന്നായിരുന്നു ഐപിഎൽ 2023 സീസണിലെ മിനി ലേലം. മിനി ലേലത്തിൽ ഒരു തകർപ്പൻ ഓൾറൗണ്ടറെ ടീമിൽ എത്തിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് ഓൾറൗണ്ടറായ ജയ്സണ്‍ ഹോൾഡറെയാണ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്.

രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. താരത്തെ രാജസ്ഥാൻ ടീമിൽ എത്തിച്ചത് അഞ്ചു കോടി 75 ലക്ഷം രൂപക്കാണ്. വെസ്റ്റിൻഡീസ് സൂപ്പർ താരത്തെ സ്വന്തം ടീമിലെത്തിക്കുവാൻ രാജസ്ഥാന്റെ കൂടെ ചെന്നൈ സൂപ്പർ കിംഗ്സും വിളികളുമായി രംഗത്തെത്തിയിരുന്നു.

2020,2021 സീസണുകളിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു ഹോൾഡർ. കഴിഞ്ഞ തവണ ഐപിഎല്ലിലെ പുതുമുഖ ടീമായ ലക്‌നൗവിന്റെ കൂടെയാണ് താരം കളിച്ചത്. 8.75 കോടി രൂപയ്ക്ക് ആയിരുന്നു താരത്തെ അന്ന് ലക്നൗ ടീമിൽ എത്തിച്ചത്.

images 2022 12 23T185043.359


കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ കീഴിൽ ഫൈനലിൽ എത്തിയ ടീമാണ് രാജസ്ഥാൻ. അന്ന് ഫൈനലിൽ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസിനെതിരെ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായി മടങ്ങി. ഇത്തവണ സൂപ്പർ താരം ടീമിൽ ചേരുന്നതോടെ വളരെയധികം പ്രതീക്ഷയോടെ ആയിരിക്കും രാജസ്ഥാൻ ഇറങ്ങുന്നത്.