ഇംഗ്ലണ്ട് ഉപനായകൻ പോലും പറയുന്നു : സഞ്ജുവിന്റെ ക്യാപ്റ്റൻസി അപാരം – വാചാലനായി ബട്ട്ലർ

Jos Buttler and Sanju Samson

ഐപിൽ പതിനാലാം സീസണിൽ മലയാളി ക്രിക്കറ്റ് പ്രേമികളടക്കം ഏവരും ഉറ്റുനോക്കിയത് രാജസ്ഥാൻ റോയൽസ് ടീമിന്റെ പ്രകടനത്തിലേക്കാണ് .മലയാളി താരം സഞ്ജു സാംസൺ ഇത്തവണ രാജസ്ഥാൻ ടീമിനെ നയിക്കും എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ വരവേറ്റത് .ഐപിൽ ചരിത്രത്തിലെ ആദ്യത്തെ മലയാളി ക്യാപ്റ്റനാണ് സഞ്ജു .പാതി മലയാളി ശ്രേയസ് അയ്യർ ഡൽഹി ക്യാപിറ്റൽസ് നയിച്ചിട്ടുണ്ടെങ്കിലും ഈ അപൂർവ്വ നേട്ടത്തിൽ എത്തിയ ആദ്യ മലയാളി സഞ്ജു തന്നെ .

നായകനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ സീസണിലെ  പിന്നീടുള്ള  മത്സരങ്ങളില്‍ ഫോം നിലനിർത്തുവാൻ കഴിയാതെ ഉഴറി .ഐപിൽ ബിസിസിഐ പാതിവഴിയിൽ അവസാനിപ്പിച്ചതും തിരിച്ചടിയായി . കൂടാതെ പരിക്കേറ്റ് ടീമിലെ  പ്രമുഖ താരങ്ങളായ ബെൻ സ്റ്റോക്സ് ,ജോഫ്രെ ആർച്ചർ എന്നിവർ നാട്ടിലേക്ക് മടങ്ങിയതും രാജസ്ഥാൻ ടീമിന് ഇരട്ട പ്രഹരമായി .എങ്കിലും സീസണിലെ സഞ്ജുവിന്റെ മികച്ച ക്യാപ്റ്റൻസിയെ  പുകഴ്ത്തുകയാണ് രാജസ്ഥാൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ .താരം ഹൈദരാബാദ് എതിരായ മത്സരത്തിൽ  കരിയറിലെ തന്റെ  പ്രഥമ ഐപിൽ സെഞ്ച്വറി  നേടിയിരുന്നു .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വളരെയേറെ  ആസ്വദിച്ചിരുന്നുവെന്ന്  തുറന്ന് പറയുകയാണ് ഇംഗ്ലണ്ട് താരം ബട്ട്ലർ .” സഞ്ജു അവനൊരു അപാര പ്രതിഭയാണ്.
രാജസ്ഥാൻ ടീം സഞ്ജുവിന് നൽകിയ  ക്യാപ്റ്റന്‍സി  ഒരിക്കലും സഞ്ജുവിനെ ഒട്ടും മാറ്റിയിരുന്നില്ല. അവൻ എപ്പോഴും ഫ്രീയായി തന്നെ കളിച്ചു .ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സ്‌ക്വാഡിലെ എല്ലാ താരങ്ങളിലേക്കും  ഒരു  വലിയ തരത്തിൽ  പോസിറ്റീവ് എനര്‍ജി നല്‍കാന്‍ ഏറെ ശ്രമിച്ചു .ക്യാപ്റ്റനെന്ന നിലയില്‍ പക്വതയേറിയ ചില ഇന്നിങ്‌സ് സഞ്ജു കളിച്ചു.  സഞ്ജുവിന്റെ നായകത്വത്തിന്റെ  കീഴിൽ കളിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു .അവന്റെ  ക്യാപ്റ്റൻസി ഞാൻ ഏറെ ആസ്വദിച്ചു ” ബട്ട്ലർ അഭിപ്രായം വിശദമാക്കി .

Scroll to Top