ക്യാപ്റ്റന്‍സി ബ്രില്യന്‍സുമായി സഞ്ചു സാംസണ്‍. പഞ്ചാബിന്‍റെ വിജയം തട്ടിയെടുത്തു.

പഞ്ചാബ് കിങ്ങ്സിനെതിരെ അവിശ്വസിനീയ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് തട്ടിയെടുത്ത്. അവസാന ഓവറില്‍ 4 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ത്യാഗിയുടെ മനോഹര ബോളിംഗ് രാജസ്ഥാന്‍ റോയല്‍സിനു വിജയം നേടി കൊടുത്തു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 185 റണ്‍സ് നേടി എല്ലാവരും പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റണ്‍സ് നേടാനേ പഞ്ചാബിനായുള്ളൂ. അവസാന ഓവറില്‍ വരെ മുന്നില്‍ നിന്ന പഞ്ചാബ് അവിശ്വസനീയമായാണ് പരാജയപ്പെട്ടത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്‌റ്റനായ സഞ്ചു സാംസണിനും ഈ വിജയത്തിനു വലിയ പങ്കുണ്ട്.

327497

മത്സരത്തില്‍ പഞ്ചാബ് കിങ്ങ്സ് ആധിപത്യം പുലര്‍ത്തിയപ്പോഴും തന്‍റെ സ്ട്രൈക്ക് ബോളര്‍മാരെ അവസാന ഓവറുകളിലേക്ക് മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റണ്‍സ് മാത്രം വേണ്ടി വന്നിരുന്ന പഞ്ചാബിനെ 2 റണ്‍സിന് പരാജയപ്പെടുത്തിയത് ക്യാപ്റ്റന്റെ കൂടെ മികവായിരുന്നു. വിശ്വാസവും പോരാട്ടവീര്യവും മാത്രമായിരുന്നു തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നത് എന്ന് സഞ്ജു മത്സരശേഷം പറഞ്ഞു. അവസാനം വരെ വിജയിക്കാന്‍ ആകുമെന്ന് തങ്ങള്‍ വിശ്വസിച്ചിരുന്നു എന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

327500

” മുസ്തഫിസറിന്റെയും ത്യാഗിയുടെയും ഓവര്‍ അവസാനത്തേക്ക് വെച്ചത് കളി വിജയിക്കാന്‍ ആകുമെന്ന വിശ്വാസത്തിലാണ്. താന്‍ തന്റെ ബൗളര്‍മാരെ വിശ്വസിച്ചിരുന്നു. ഈ പിച്ചില്‍ ഈ സ്കോര്‍ മതിയായിരുന്നു വിജയിക്കാന്‍. തങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ നേരത്തെ തന്നെ വിജയിച്ചേനെ ” മത്സരശേഷം സഞ്ചു സാംസണ്‍ പറഞ്ഞു.

8 മത്സരങ്ങളില്‍ നിന്നും 8 പോയിന്‍റുമായി രാജസ്ഥാന്‍ റോയല്‍സ് അഞ്ചാമതാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.