ഇത് നിന്‍റെ ദിവസമാണ്. 2011 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ സച്ചിന്‍റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് സുരേഷ് റെയ്ന

raina and yuvraj

ലോകക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവത്ത ദിനങ്ങളിലൊന്നായിരുന്നു 2011 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. 1999 നു ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരം തോല്‍വി നേരിട്ടട്ടില്ലാ എന്ന ഖ്യാതിയോടെയാണ് ഓസ്ട്രേലിയ ഇന്ത്യയെ നേരിടാന്‍ എത്തിയത്. എന്നാല്‍ തുടര്‍ച്ചയായ നാലം കിരീടം തേടിയെത്തിയ ഓസ്ട്രേലിയന്‍ ടീം ധോണി നയിച്ച ഇന്ത്യന്‍ ടീമിന്‍റെ മുന്നില്‍ വീണു.

261 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി യുവരാജ് – സുരേഷ് റെയ്ന കൂട്ടുകെട്ട് ഉയര്‍ത്തിയ 74 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തിന്‍റെ 38ാം ഓവറിലാണ് സുരേഷ് റെയ്ന ക്രീസില്‍ എത്തിയത്. സുരേഷ് റെയ്നയുടെ 2011 ലോകകപ്പിലെ രണ്ടാം മത്സരമായിരുന്നു അത്.

അന്നത്തെ ദിവസം ബാറ്റ്ചെയ്യാന്‍ ഇറങ്ങും മുന്‍പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സുരേഷ് റെയ്ന. ” ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ അരികലായിരുന്നു ഇരുന്നത്. സേവാഗും ഞങ്ങളുടെ തൊട്ടരികില്‍ ഉണ്ടായിരുന്നു. ഗൗതം റണ്ണൗട്ടാവുകയും മഹി ഭായി തിരിച്ചെത്തുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ പാഡ് ധരിക്കുകയായിരുന്നു. ”

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)
raina

” സച്ചിന്‍ പാജി എന്‍റെ മേല്‍ കൈകള്‍ വച്ചുകൊണ്ട് പറഞ്ഞു. ഇത് നിന്‍റെ ദിവസമാണ് പോയി ഞങ്ങള്‍ക്കു വേണ്ടി മത്സരം ജയിപ്പിച്ച് വാ. ” ഞാന്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ യുവരാജ് പഞ്ഞു ” പുറത്താകരുത്. നമ്മുക്ക് പരമാവധി ശ്രമിക്കാം. ” റെയ്ന ആ ദിവസം ഓര്‍ത്തെടുത്തു.

” ഡബിളുകളും ഫോറുകളും നേടിയതോടെ കാണികളില്‍ നിന്നും ഞങ്ങള്‍ക്ക് പിന്തുണ ലഭിക്കാന്‍ തുടങ്ങി. ഞങ്ങള്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ കാണികളില്‍ നിന്നും കൂടുതല്‍ സപ്പോര്‍ട്ട് ലഭിച്ചു. മത്സരം വിജയിച്ചുടനെ ദൈവത്തില്‍ നിന്നുമുള്ള ഒരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നി ” റെയ്ന പറഞ്ഞു. സച്ചിന്‍ പാജിക്ക് വേണ്ടി ലോകകപ്പ് നേടുക എന്നത് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചിരുന്നു. റെയ്ന പറഞ്ഞു നിര്‍ത്തി.

മത്സരത്തില്‍ 5 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 74 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടാണ് റെയ്നയും – യുവരാജ് സിങ്ങും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 28 പന്തില്‍ 34 റണ്‍സാണ് റെയ്ന നേടിയത്.

Scroll to Top