ജന്മദിനത്തിൽ ഫിഫ്റ്റി അടിച്ച് രാഹുൽ :വീണ്ടും അപൂർവ്വ റെക്കോർഡ് പഞ്ചാബ് നായകന് സ്വന്തം

ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലോകേഷ് രാഹുൽ .വിക്കറ്റ് കീപ്പർ ബാറ്സ്മാനായും ഓപ്പണിങ് ബാറ്സ്മാനെന്ന നിലയിലും ഒരുപോലെ തിളങ്ങുന്ന താരം ഇന്നലെ തന്റെ ഇരുപത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചു .ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് നായകനായ താരം ഡൽഹി ക്യാപിറ്റൽസ് എതിരായ ഇന്നലത്തെ മത്സരത്തിൽ അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരുന്നു .

ജന്മദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം തന്റെ ജന്മദിനം  അതിഗംഭീര  ബാറ്റിംഗ് പ്രകടനത്താൽ ഇന്നലെ  മനോഹരമാക്കിയെങ്കിലും പഞ്ചാബ് ടീം ഡൽഹിയോട് തോൽവി വഴങ്ങിയത് തിരിച്ചടിയായി .സീസണിൽ പഞ്ചാബ് ടീമിന്റെ തുടർച്ചയായ  രണ്ടാമത്തെ  തോൽവിയാണിത് .മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഒപ്പം സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്താനും രാഹുലിന് കഴിഞ്ഞു .ഇരുവരും ഒന്നാം വിക്കറ്റിൽ  ഇന്നലെ ഡൽഹിക്ക് എതിരെ 122 റൺസ് അടിച്ചെടുത്തിരുന്നു .രാഹുൽ  51 പന്തിൽ 7 ഫോറും 2 സിക്സ് അടക്കം 61 റൺസ് നേടി .ജന്മദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ താരം ഒരു അപൂർവ്വ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിട്ടു .

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ജന്മദിനത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന   മൂന്നാമത്തെ താരമാണ് രാഹുൽ .ഡേവിഡ് വാർണർ ,ഡേവിഡ് ഹസി എന്നിവരാണ് തങ്ങളുടെ ജന്മദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഐപിൽ താരങ്ങൾ .നേരത്തെ അവസാന ഐപിഎല്ലിൽ വാർണർ ഡൽഹിക്ക് എതിരെ ജന്മദിനത്തിൽ (ഒക്ടോബർ 27) ഫിഫ്റ്റി അടിച്ചിരുന്നു .കൂടാതെ ചെന്നൈ ഓപ്പണർ മൈക്ക് ഹസി 27 മെയ് 2012ൽ തന്റെ ജന്മദിനത്തിൽ കൊൽക്കത്ത ടീമിനെതിരെ  അർദ്ധ സെഞ്ച്വറി നേടി .
എന്നാൽ താരത്തിന്റെ നിർണ്ണായക  പ്രകടനത്തിനപ്പുറം ചെന്നൈ  സൂപ്പർ കിങ്‌സ് ഫൈനൽ മത്സരം തോറ്റിരുന്നു .