ധോണിയും കോഹ്ലിയുമല്ലാ ; ശ്രേയസ്സിന്‍റെ ഇഷ്ട നായകന്‍ രാഹുല്‍.

ക്രിക്കറ്റ്‌ പ്രേമികളും ക്രിക്കറ്റ് താരങ്ങളും എല്ലാം ഐപിൽ പതിനഞ്ചാം സീസൺ ആവേശത്തിലാണ്. മാർച്ച്‌ 26ന് ചെന്നൈ സൂപ്പർ കിംഗ്സ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ പോരാട്ടത്തിലൂടെയാണ് പുത്തൻ സീസൺ ഐപിഎല്ലിന് തുടക്കം കുറിക്കുന്നത്. എന്നാൽ ഐപിഎല്ലിന് മുൻപായി വ്യത്യസ്തമായ ഒരു അഭിപ്രായ പ്രകടനവുമായി എത്തുകയാണ് ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ. ഇക്കഴിഞ്ഞ താരലേലത്തിൽ കൊൽക്കത്ത ടീം 12.5 കോടി രൂപക്ക് സ്‌ക്വാഡിലേക്ക് എത്തിച്ച ശ്രേയസ് അയ്യർ ടീമിന്റെ ക്യാപ്റ്റനായി നിയമിതനായി കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ആരെന്ന് പറയുകയാണ് അയ്യർ. തന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ രാഹുലാണെന്ന് പറഞ്ഞ ശ്രേയസ് അയ്യർ, ക്യാപ്റ്റൻ രാഹുലിന്‍റെ കീഴിൽ ഫീൽഡിൽ ഇറങ്ങുമ്പോൾ ലഭിക്കുന്നത് വൻ ആത്മവിശ്വാസമെന്നും വെളിപ്പെടുത്തി.

“രാഹുലിന്‍റെ കീഴിൽ കളിക്കുന്നത് ഏതൊരു സഹ താരവും ഇഷ്ടപെടുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അദ്ദേഹം വളരെ ശാന്തനായ ഒരു ക്യാപ്റ്റനാണ്.കൂടാതെ എല്ലാ താരങ്ങളുമായി സൗമ്യനായി തന്നെ സംസാരിക്കാനും അദ്ദേഹം വളരെ ഏറെ സമയം കണ്ടെത്താറുണ്ട്.എല്ലാവരെയും വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് രാഹുൽ. അദ്ദേഹം ശാന്തനാണ്.ഓരോ നിമിഷവും എന്താണോ തോന്നുന്നത് അത്‌ അനുസരിച്ച് മാത്രമാണ് രാഹുൽ തന്റെ തീരുമാനങ്ങളിലേക്ക് എത്തുന്നത്.ഞാൻ രാഹുൽ കീഴിൽ കളിക്കുന്നത് വളരെ അധികം ആസ്വദിക്കുന്നുണ്ട് “ശ്രേയസ് അയ്യർ വാചാലനായി.

images 2022 03 21T084942.760

ഐപിഎല്ലിൽ പുതിയ ടീമായ ലക്ക്നൗ ക്യാപ്റ്റനാണ് രാഹുൽ എങ്കിൽ ഡൽഹി ക്യാപിറ്റൽസിനെ മുൻപ് ഐപിൽ ഫൈനലിൽ വരെ എത്തിച്ച ക്യാപ്റ്റനാണ്‌ ശ്രേയസ് അയ്യർ. ക്യാപ്റ്റനായ ലോകേഷ് രാഹുൽ തനിക്ക് മുൻപ് 3 ഓവർ വരെ ബൗൾ ചെയ്യാൻ നൽകിയിരുന്നതായി പറഞ്ഞ ശ്രേയസ് അയ്യർ വേറൊരു ക്യാപ്റ്റൻ തന്റെ ബൗളിങ്ങിൽ ഇത്തരം ഒരു വിശ്വാസം അർപ്പിച്ചില്ലയെന്നും പറഞ്ഞു.