അവന്റെ ഇന്നിങ്സ് ഏറ്റവും മികച്ചത് :കാരണം വെളിപ്പെടുത്തി രോഹിത് ശർമ

ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ദിനം മികച്ച ഒരു തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ദിനം സെഞ്ച്വറി തിളക്കവുമായി ലോകേഷ് രാഹുൽ തന്റെ ക്ലാസ്സ്‌ ബാറ്റിങ് പുറത്തെടുത്തപ്പോൾ പല റെക്കോർഡുകളും ലോർഡ്‌സിലെ മണ്ണിൽ പിറന്നു. ടെസ്റ്റ് ക്രിക്കറ്റിലെ വിഖ്യാതമായ ലോർഡ്‌സ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാനായി മാറിയ താരം പക്ഷേ രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമാക്കിയത് തിരിച്ചടിയായി മാറി.രണ്ടാം ദിനം നേരിട്ട രണ്ടാം പന്തിൽ തന്നെ രാഹുൽ വിക്കറ്റ് നഷ്ടമാക്കി.250 പന്തിൽ നിന്നും 12 ഫോറും ഒരു സിക്സ് അടക്കമാണ് രാഹുൽ 139 റൺസ് നേടി ചരിത്രം സൃഷ്ടിച്ചത്.

എന്നാൽ ഓപ്പണർ ലോകേഷ് രാഹുലിന്റെ മികച്ച ഇന്നിങ്സിനെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് രോഹിത് ശർമ. ഒന്നാം വിക്കറ്റിൽ രോഹിത് :രാഹുൽ സഖ്യം ഇന്നലെ 126 അടിച്ചെടുത്തിരുന്നു. പക്ഷേ സെഞ്ച്വറിയിലേക്ക് നീങ്ങിയ രോഹിത് 83 റൺസിൽ നിൽക്കേയാണ് പുറത്തായത്. രാഹുലിന്റെ ഇന്നിങ്സിനെ മത്സരത്തിന് ശേഷം പുകഴ്ത്തിയ രോഹിത് ലോർഡ്‌സ് ക്രിക്കറ്റ്‌ ഗ്രൗണ്ടിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണ് രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്നത് എന്ന് വിശദമാക്കി.തന്റെ കരിയറിൽ രാഹുൽ കളിച്ചതിൽ ഏറ്റവും ബെസ്റ്റ് എന്നും പറഞ്ഞ രോഹിത് ഈ ഒരു ഇന്നിങ്സ് എക്കാലവും തന്നെ ലോകേഷ് രാഹുലിന്റെ മനസ്സിലുണ്ടാകുമെന്നാണ് പറഞ്ഞത്.

“വളരെ അധികം ഉത്തരവാദിത്വത്തോടെ കളിച്ച ഇന്നിങ്സാണ് രാഹുലിൽ നിന്നും സംഭവിച്ചത്.രാഹുലിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണ് ഇന്നലെ ലോർഡ്‌സിൽ പിറന്നത് എന്നും എനിക്ക് തോന്നുന്നുണ്ട്. പൂർണ്ണമായ പ്ലാൻ അടക്കമാണ് ഈ ഒരു ഇന്നിങ്സ് അവൻ കളിച്ചത്.ഇത്തരം ഒരു മികച്ച ഇന്നിങ്സ് കളിച്ചതിൽ എനിക്കും സന്തോഷമുണ്ട് പക്ഷേ വിക്കറ്റ് നഷ്ടമായതിൽ നിരാശ ഉണ്ട്. ലോകേഷ് രാഹുലിന്റെ ഇന്നിങ്സ് എത്രത്തോളം മനോഹരമെന്ന് അവന്റെ പൂർണ്ണമായ ഈ ഇന്നിങ്സ് കാണുമ്പോൾ വ്യക്തമാകും “രോഹിത് വാചാലനായി