വീണ്ടും വിജയം :ഈ നേട്ടം ഇനി ദ്രാവിഡിന് മാത്രം സ്വന്തം

InShot 20210722 095622120 scaled

ഇന്ത്യൻ ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡ് എന്ന കർണാടക സ്വദേശിക്കുള്ള വൻ പ്രാധാന്യം എക്കാലവും ആരാധകർക്ക് തിരിച്ചറിയുവാൻ സാധിക്കുന്നതാണ്. ടീം ഇന്ത്യയുടെ ബാറ്റിങ് രക്ഷകനായി ഏറെ കാലം ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ തിളങ്ങിയ താരം ഇന്ന് കരിയറിൽ മറ്റ് റോളുകൾ ഏറ്റെടുത്ത് വീണ്ടും ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിക്കുകയാണ്. ക്രിക്കറ്റ്‌ ചരിത്രത്തിൽ ടീമിലെ കളിക്കാരാനായി തുടങ്ങി പിന്നീട് അതേ ടീമിന്റെ കോച്ചായി എത്തിയിട്ടുള്ള അനേകം വ്യക്തികളുണ്ട് എങ്കിലും രാഹുൽ ദ്രാവിഡ് അവരിൽ നിന്നെല്ലാം വ്യത്യസ്തനായി മാറുന്നത് കരിയറിൽ സ്വന്തമാക്കിയ അത്യപൂർവ്വ നേട്ടങ്ങളുടെയും ഒപ്പം സ്വന്തമാക്കിയ വിജയകുതിപ്പിന്റെയും പേരിലാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്റ്‌സ്മാനായി കരിയർ ആരംഭിച്ച് പിന്നീട് ടീം ഇന്ത്യയുടെ നായകനായി വളർന്ന ദ്രാവിഡ് ഇന്ന് ടീം ഇന്ത്യയുടെ പരിശീലക കുപ്പായത്തിലും വിജയത്തേരുമായി കുതിപ്പിലാണ്. ഏറെ ആരാധകർക്കും പരിചിതമല്ലാത്ത അപൂർവ്വ നേട്ടങ്ങൾ ബാറ്റിങ് മികവിൽ സ്വന്തമാക്കിയിട്ടുള്ള ദ്രാവിഡ് ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പര ജയത്തോടെ മറ്റൊരു നേട്ടവും കരസ്ഥമാക്കി കഴിഞ്ഞു. മൂന്നാം ഏകദിന മത്സരത്തിൽ 3 വിക്കറ്റിന്റെ തോൽവി ഇന്ത്യൻ ടീം വഴങ്ങിയെങ്കിലും ഏകദിന പരമ്പര 2-1ന് സ്വന്തമാക്കുവാൻ ശിഖർ ധവാനും സംഘത്തിനും കഴിഞ്ഞു. മൂന്നാം ഏകദിനത്തിൽ 5 താരങ്ങൾക്ക് അരങ്ങേറ്റത്തിനായി അവസരം നൽകിയ ദ്രാവിഡിന്റെ തീരുമാനം ഇതിനകം രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടങ്കിലും രാഹുൽ ദ്രാവിഡ് വീണ്ടും എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും മൂന്നാം ഏകദിന മത്സരത്തിന് പിന്നാലെ കരസ്ഥമാക്കിയ നേട്ടതാൽ അത്ഭുതപെടുത്തുകയാണ്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

അതേസമയം മുൻപ് കളിക്കാരാനായി ദ്രാവിഡ്കളിച്ച ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് ജയിക്കുവാൻ കഴിഞ്ഞു. ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ നായക കുപ്പായം അണിഞ്ഞപ്പോൾ ആ മത്സരം ജയിക്കാനും ഇന്ത്യൻ ടീമിന് സാധിച്ചു. ഇപ്പോൾ ആദ്യമായി സീനിയർ ഇന്ത്യൻ ടീമിന്റെ പരിശീല കുപ്പായത്തിൽ എത്തിയ ദ്രാവിഡിന് അവിടെയും ആദ്യ മത്സരം ജയിക്കുവാൻ സാധിച്ചു എന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത.

Scroll to Top