രാഹുല്‍ ദ്രാവിഡ് കോച്ചായി എത്തും. ബിസിസിഐയുടെ ഉറപ്പ്.

ജൂലൈയില്‍ ശ്രീലങ്കകെതിരെ നടക്കുന്ന പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനായി രാഹുല്‍ ദ്രാവിഡെത്തും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ്, നിലവില്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലനാണ്. ഇത് രണ്ടാം തവണെയാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീനത്തിന്‍റെ ഭാഗമാകുന്നത്. നേരത്തെ 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിംഗ് ഉപദേശകനായി ദ്രാവിഡ് എത്തിയിരുന്നു.

ന്യൂസ് ഏജന്‍സിയുമായി സംസാരിക്കവേ ബിസിസിഐ ഉദ്യോഗ്സ്ഥനാണ് ഇക്കാര്യം അറിയിച്ചത്. രവി ശാസ്ത്രി, ഭരത് അരുണ്‍, വിക്രം റാത്തോര്‍ എന്നിവര്‍ ഇംഗ്ലണ്ടിലാവുന്നത് കാരണമാണ് രാഹുല്‍ ദ്രാവിഡിനെ പരിശീലകനായി കൊണ്ടുവരാന്‍ കാരണം.

” ഇതിനകം തന്നെ ഇന്ത്യന്‍ എ ടീമുമായി പ്രവർത്തിച്ചിട്ടുള്ളതിനാൽ ഈ ടീമിനെ നയിക്കുന്നതിന് ദ്രാവിഡ് തന്നെയാണ് നല്ലത്. യുവതാരങ്ങളുമായി ആശയ വിനിമയം നടത്താന്‍ സാധിക്കുന്നത് വലിയൊരു നേട്ടമായിരിക്കും ” ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിനു മികച്ച താരങ്ങളെ നല്‍കുന്ന ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. അണ്ടര്‍-19 താരങ്ങളും ഇന്ത്യന്‍ A ടീം അംഗങ്ങളെല്ലാം ദ്രാവിഡിന്‍റെ ശിഷ്യണത്തിലാണ് കളി പഠിച്ചത്.

ഈ മാസം അവസാനത്തോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക. സീനിയര്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ രണ്ടാം നിര ടീമിനെയാണ് അയക്കുക. ജൂലൈ 13 മുതല്‍ 27 വരെയാണ് ടൂര്‍. 3 വീതം ഏകദിനങ്ങളും ടി20യുമാണ് പരമ്പരയില്‍ ഒരുക്കിയിരിക്കുന്നത്.