ദ്രാവിഡും പടിയിറങ്ങുന്നു, പകരക്കാരനായി എത്തുന്നത് സിംബാബ്വേയുടെ സൂപ്പർ താരം.

rahul dravid 1200

2023ലെ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡ് മാറുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ മുൻ താരവും നിലവിലെ പരിശീലകനുമായ രാഹുൽ ദ്രാവിഡ്‌ ലോകകപ്പിനു ശേഷം പടിയിറങ്ങുമെന്നും, പകരം ഇന്ത്യയുടെ അടുത്ത കോച്ചായി സിംബാബ്വെ ഇതിഹാസം ആന്റി ഫ്ലവർ എത്തുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ സമയങ്ങളിൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് ഐസിസി കിരീടങ്ങൾ ഉയർത്താൻ സാധിച്ചിരുന്നില്ല. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാവും തീരുമാനമെടുക്കുക എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ 2023 ഏകദിന ലോകകപ്പ് ദ്രാവിഡിനെ സംബന്ധിച്ച് വളരെ നിർണ്ണായകമായി മാറിയേക്കും.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ആന്റി ഫ്ലവർ. ഇപ്പോൾ ഫ്ലവർ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ഫ്ലവറിനു പകരക്കാരനായി ഓസീസിന്റെ മുൻ താരം ജസ്റ്റിൻ ലാംഗറെ ലക്നൗ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തു. ലക്നൗ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടുകൂടി ഫ്ലവർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാൻ സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ലക്നൗ ടീമിനെ ഐപിഎല്ലിന്റെ പ്ലേഓഫിൽ എത്തിക്കാൻ ആന്റി ഫ്ലവറിന് സാധിച്ചിരുന്നു.

Read Also -  ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാവാൻ അവന് സാധിക്കും : ഗാംഗുലി.

ഇന്ത്യ 2011ൽ ഏകദിന ലോകകപ്പ് സ്വന്തമാക്കുന്ന സമയത്ത് സൗത്താഫ്രിക്കയുടെ മുൻതാരം ഗാരി ക്രിസ്റ്റ്യൻ ആയിരുന്നു പരിശീലകൻ. എന്നാൽ ക്രിസ്റ്റ്യന് ശേഷം മറ്റൊരു വിദേശ പരിശീലകനെ ഇന്ത്യ പരിഗണിച്ചിട്ടില്ല. ശേഷം അനിൽ കുംബ്ലെ, രവി ശാസ്ത്രി, രാഹുൽ ദ്രാവിഡ് എന്നിവരെയാണ് ഇന്ത്യ പരിശീലകരായി രംഗത്തിറക്കിയത്. എന്നാൽ ഇവർക്ക് ആർക്കും തന്നെ ഐസിസി കിരീടം നേടാൻ സാധിച്ചതുമില്ല. ഇതോടെയാണ് ഐസിസി കിരീടം സ്വന്തമാക്കാനായി വിദേശ പരിശീലകനെ രംഗത്തിറക്കാൻ ബിസിസിഐ ഒരുങ്ങുന്നത്.

രാഹുൽ ദ്രാവിഡിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ലോകകപ്പാണ് വരാനിരിക്കുന്നത്. 2011ൽ ഇന്ത്യയിൽ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ തന്നെയായിരുന്നു ജേതാക്കൾ. അതിനാൽ തന്നെ ഇത്തവണ ഇന്ത്യയിൽ വീണ്ടും ലോകകപ്പ് എത്തുമ്പോൾ എങ്ങനെയെങ്കിലും ടീമിനെ വിജയകിരീടം ചൂടിക്കേണ്ടത് ദ്രാവിഡിനെ സംബന്ധിച്ച് അത്യാവശ്യമാണ്. അതല്ലാത്തപക്ഷം ദ്രാവിഡിന് മറ്റൊരു അവസരം ലഭിക്കാൻ സാധ്യതകൾ കുറവാണ്. രാഹുൽ പരിശീലകനായി എത്തിയപ്പോൾ വലിയ പ്രതീക്ഷയിൽ തന്നെയായിരുന്നു ഇന്ത്യ ഉണ്ടായിരുന്നത്. ദ്വിരാഷ്ട്ര പരമ്പരകളിലും മറ്റും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും രാഹുൽ ദ്രാവിന്‍റെ കീഴിൽ ഐസിസി ടൂർണമെന്റുകളിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

Scroll to Top