ബൗണ്ടറി ലൈനില്‍ തകര്‍പ്പന്‍ ക്യാച്ചുമായി രാഹുല്‍ ചഹര്‍. വീഡിയോ

ടി20യിലെ ഓരോ റണ്ണും വിലപ്പെട്ടതാണ്. ഒരു റണ്‍ കാരണം മത്സരത്തിന്‍റെ ഫലം മാറിയ മത്സരങ്ങളുണ്ട്. പ്രത്യേകിച്ചു ലോ സ്കോറിങ്ങ് മത്സരങ്ങളില്‍ ഓരോ ഫീല്‍ഡിങ്ങ് പ്രകടനങ്ങളും നിര്‍ണായകമാണ്.

ശ്രീലങ്ക – ഇന്ത്യ ടി20യിലെ രണ്ടാം മത്സരത്തില്‍ ബൗണ്ടറി ലൈന്‍ ക്യാച്ചിലൂടെയാണ് ശ്രീലങ്കന്‍ ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോയെ രാഹുല്‍ ചഹര്‍ പുറത്താക്കിയത്. ഭുവനേശ്വര്‍ കുമാറിനെ ഡീപ് ബാക്വേഡ് സ്ക്വയര്‍ ലെഗിലൂടെ സിക്സ് കടത്താനുള്ള ശ്രമം ചഹറിന്‍റെ കൈയ്യില്‍ ഒതുങ്ങുകയായിരുന്നു.

ക്യാച്ച് നേടി ബാലന്‍സ് കൈവിട്ട രാഹുല്‍ ചഹര്‍ പന്ത് ബൗണ്ടറി ലൈനില്‍ വായുവില്‍ ഉയര്‍ത്തി. ലൈനില്‍ ചവിട്ടി ബാലന്‍സ് വീണ്ടെടുത്ത ചഹര്‍ അനായാസം പന്ത് കൈപിടിയില്‍ ഒതുക്കി.

നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 132 റണ്‍സ് നേടാനാണ് സാധിച്ചത്. 40 റണ്‍സ് നേടിയ ധവാനാണ് ടോപ്പ് സ്കോറര്‍.