നായകനായത് അയാളുടെ ഭാഗ്യം :വിമർശിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടെസ്റ്റ്‌ പരമ്പര സീസണിനും വീണ്ടും തുടക്കം കുറിക്കുക ആണ്. ഇത്തവണത്തെ ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ കിരീടം നേടണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യൻ ടീം നവംബർ 25ന് ആരംഭിക്കുന്ന കിവീസിന് എതിരായ ടെസ്റ്റ്‌ പരമ്പരയെ വളരെ അധികം ആകാംക്ഷയോടെയാണ് നോക്കുന്നത്. സ്ഥിരം ടെസ്റ്റ്‌ നായകൻ വിരാട് കോഹ്ലി കാൺപൂരിലെ ആദ്യത്തെ ടെസ്റ്റിൽ നിന്നും വിശ്രമമെടുക്കുമ്പോൾ സീനിയർ താരം അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ എല്ലാം മോശം ബാറ്റിങ് ഫോം തുടരുന്ന രഹാനെ, പൂജാര എന്നിവർക്ക് ഈ ടെസ്റ്റ്‌ പരമ്പര പ്രധാനമാണ്.

എന്നാൽ ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന രഹാനെയെ വളരെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്യാപ്റ്റൻ ആയതിനാൽ മാത്രമാണ് രഹാനെക്ക്‌ ഇന്ത്യൻ ടീമിൽ തുടരുവാനായി മാത്രം കഴിയുന്നതെന്നും പറഞ്ഞ ഗംഭീർ ഈ ഒരു മോശം ഫോമിലുള്ള താരത്തെ എങ്ങനെ സ്ഥിരമായി കളിപ്പിക്കുന്നുവെന്നും മുൻ താരം ചോദ്യം ഉന്നയിക്കുന്നു.”രഹാനെ എന്ത്‌ ഭാഗ്യവാനാണ്. നായകനായി കൂടി അദ്ദേഹം ടീമിൽ തുടരുന്നു. ഈ ടെസ്റ്റ്‌ പരമ്പരയിൽ തന്റെ പഴയ മികവിലേക്ക് എത്തുവാൻ അദ്ദേഹത്തിന് കഴിയട്ടെ. ഈ ടെസ്റ്റ്‌ പരമ്പര രഹാനെക്ക്‌ വളരെ ഏറെ നിർണായകമാണ് “ഗംഭീർ ചൂണ്ടികാട്ടി

അതേസമയം കാൻപൂർ ടെസ്റ്റിൽ സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പകരം ശുഭ്മാൻ ഗിൽ നാലാം നമ്പറിലേക്ക് എത്തണമെന്നും പറഞ്ഞ ഗംഭീർ മറ്റ് ചില നിർദ്ദേശങ്ങൾ പങ്കുവെച്ചു.”ലോകേഷ് രാഹുലും മായങ്ക് അഗർവാളുമാകണം ഇന്ത്യൻ ടീമിനായി ഇന്നിങ്സ് ഓപ്പണിങ് ചെയ്യേണ്ടത്. കോഹ്ലിയുടെ നാലാം നമ്പറിൽ ശുഭ്മാൻ ഗിൽ ബാറ്റ് ചെയ്യാൻ എത്തുന്നതാണ് നല്ലത്. പൂജാരയിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു ” ഗംഭീർ അഭിപ്രായപ്പെട്ടു.