ഇന്ത്യൻ ടീമിൽ എത്തുന്നതിന് മുൻപായി ദ്രാവിഡ്‌ ഇപ്രകാരം പറഞ്ഞു :ചർച്ചയായി രഹാനെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

IMG 20210611 170500

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ പ്രധാനിയും ഒപ്പം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകനുമായ അജിങ്ക്യ രഹാനെ ഇപ്പോൾ കരിയറിലെ വളരെ നിർണായക ഘട്ടത്തിലാണ്. ഏറെ കാലത്തെ ഇടവേളക്ക് ശേഷം രഹാനെ കാഴ്ചവെക്കുന്ന മോശം പ്രകടനത്തെ തുടർന്ന് താരത്തിന്റെ ടീമിലെ സ്ഥാനം ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഒപ്പം ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരയും രഹാനെ എന്ന ബാറ്റ്സ്മാന് വളരെ പ്രധാനമാണ്.

ക്ലാസിക് ബാറ്റിങ് ശൈലിക്ക് പേരുകേട്ട രഹാനെ രാഹുൽ ദ്രാവിഡിന്റെ പിൻഗാമി എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടു. ഏറെ സംയമനത്തോടെ മാത്രം കളിക്കളത്തിൽ പെരുമാറുന്ന താരം ഇപ്പോൾ മുൻ ഇന്ത്യൻ നായകനും ഇപ്പോൾ നാഷണൽ ക്രിക്കറ്റ്‌ അക്കാദമി ചെയർമാനുമായ ദ്രാവിഡിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചയായി മാറുന്നത്. കരിയറിൽ ദ്രാവിഡ്‌ സാർ നൽകിയ മിക്ക ഉപദേശങ്ങളും താൻ പാലിക്കുവാൻ ഏറെ ശ്രമിക്കാറുണ്ട് എന്നും താരം വിശദമാക്കി.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ എത്തുന്നതിന് മുൻപ് താൻ ദ്രാവിഡിനെ സന്ദർശിച്ച ഒരു അനുഭവമാണ് താരം വെളിപ്പെടുത്തിയത്. “ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിന് എതിരായ കളിക്കിടയിൽ ഞാൻ ദ്രാവിഡ്‌ സാറിനെ കണ്ടു ഒപ്പം അദ്ദേഹവുമായി സംസാരിച്ചു. മത്സര ശേഷം സാർ എന്നെ വിളിച്ച് അഭിനന്ദിച്ചു ഒപ്പം ചില ഉപദേശവും നൽകി.നിന്നെ കുറിച്ച് ഞാൻ ഏറെ കേട്ടിട്ടുണ്ട് ധാരാളം റൺസ് അടിക്കുന്ന നിനക്ക് ഉറപ്പായും ഇന്ത്യൻ ടീമിലേക്ക് വിളി വരും. പക്ഷേ ഒരു കാര്യം മറക്കരുത് നീ എന്താണോ ഇപ്പോൾ ചെയ്യുന്നത് അത് തന്നെ ആവർത്തിക്കുക ടീമിലേക്ക് വിളി വരുന്നത് സ്വഭാവികമാണ്. നീ ഇതുവരെ ചെയ്തത് തുടരുക ” അജിങ്ക്യ രഹാനെ തന്റെ അനുഭവം വിശദമാക്കി.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

ഇപ്പോൾ നാഷണൽ ക്രിക്കറ്റ്‌ അക്കാദമി ചെയർമാൻ സ്ഥാനത്തുള്ള ദ്രാവിഡ്‌ ജൂലൈ മാസത്തെ ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യാടനത്തിൽ കോച്ചായി എത്തും എന്നാണ് സൂചന.ഇന്ത്യൻ ഉപനായകൻ രഹാനെ ഇന്ത്യൻ സ്‌ക്വാഡിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. താരം ചില വർക്ക്‌ഔട്ടുകൾ നടത്തുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

Scroll to Top