സിഡ്‌നിയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം : റിപ്പോർട്ട് ആവശ്യപ്പെട്ട്‌ ഐസിസി

dc Cover gbiep429tplgavgorjocds7727 20210110190058.Medi

ഇന്ത്യ : ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട  സംഭവത്തെ  അപലപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി ) രംഗത്തെത്തി . സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വിശദമായ റിപ്പോര്‍ട്ട് ഐസിസി  ആവശ്യപ്പെട്ട് കഴിഞ്ഞു .

ക്രിക്കറ്റില്‍ വിവേചനങ്ങള്‍ക്ക് ഒരു  സ്ഥാനമില്ല. ചെറിയൊരു വിഭാഗം കാണികള്‍ ഇന്ത്യന്‍ താരങ്ങളെ വംശീയാധിക്ഷേപം നടത്തിയത് അതീവ നിരാശരാക്കുന്നു. അംഗ രാജ്യങ്ങളും ആരാധകരും പാലിക്കേണ്ട ഒരു സമഗ്ര വിവേചന വിരുദ്ധ നയം നമുക്കുണ്ട്. അതിനാൽ തന്നെ  ഗ്രൗണ്ട് അധികൃതരും ക്രിക്കറ്റ് ഓസ്‌ട്രേലിയയും സ്വീകരിച്ച നടപടിയെ   ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും അധികൃതര്‍ക്കും എല്ലാ പിന്തുണയും നല്‍കും. ക്രിക്കറ്റില്‍ വംശീയത അംഗീകരിക്കുന്ന പ്രശ്നമില്ല’ എന്നും ഐസിസി വാര്‍ത്താ കുറിപ്പില്‍ ഏവരെയും  അറിയിച്ചു. 

നേരത്തെ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ഓസ്‌ട്രേലിയന്‍ ആരാധകരില്‍ ചിലര്‍ അധിഷേപങ്ങള്‍ നടത്തിയത്. മൂന്നാംദിനം പേസര്‍മാരായ മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുമ്രയും വംശീയാധിക്ഷേപം നേരിട്ടതാണ് ആദ്യ സംഭവം. പിന്നാലെ ഇന്ത്യന്‍  ക്രിക്കറ്റ് ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ  ഐസിസി അന്വേഷണം ആരംഭിച്ചിരുന്നു

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

എന്നാൽ ടെസ്റ്റിന്റെ നാലാം ദിനവും ഇന്ത്യൻ പേസർ  മുഹമ്മദ് സിറാജ്  വീണ്ടും കണികൾക്കിടയിൽ നിന്ന് അധിക്ഷേപങ്ങള്‍ നേരിട്ടു. ഇതോടെ മത്സരം കുറച്ച് സമയത്തേക്ക് തടസപ്പെടുകയുണ്ടായി. സിറാജും നായകന്‍ അജിങ്ക്യ രഹാനെയും ഫീല്‍ഡ് അംപയര്‍മാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആരോപണവിധേയരായ ആറ് കാണികളെ സ്ഥലത്തെത്തിയ  പോലീസ്  സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. ഈ സമയം ക്രീസിലുണ്ടായിരുന്ന ഓസീസ് നായകന്‍ ടിം പെയ്‌ന്‍ വിഷയത്തില്‍ ഇടപെടുകയും ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്തത്  ഏറെ ശ്രദ്ധേയമായി. 

അതേസമയം ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ടതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പ് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ന്യൂസൗത്ത് വെയ്‌ല്‍സ് പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ മെല്‍ബണ്‍ ടെസ്റ്റിനിടെയും  സമാനമായ രീതിയിൽ വംശീയാധിക്ഷേപ പരാതിയുയര്‍ന്നിരുന്നു. 

Scroll to Top