ഈ നേട്ടം വെറുമൊരു തമാശയല്ല 500 ടെസ്റ്റ് വിക്കറ്റുകൾ നേടുവാൻ കഴിയട്ടെ :ഇഷാന്തിനെ വാനോളം പുകഴ്ത്തി അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇഷാന്ത് ശർമ്മ  ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഇഷാന്ത്  നാഴികക്കല്ല് പിന്നിട്ടത്. മൂന്ന് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ്  വലംകൈയ്യൻ പേസറായ താരം . നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസറാണ്  ഇഷാന്ത്

കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട ഇഷാന്തിനെ  മുന്‍ താരങ്ങളായ  വിവിഎസ് ലക്ഷ്മണ്‍, പ്രഗ്യാന്‍ ഓജ, മനോജ് തിവാരി, ഹര്‍ഭജന്‍ സിംഗ്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അഭിനന്ദിച്ചു. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത എപ്പോഴും ആരാധനയോടെ മാത്രമെ നോക്കികണ്ടിട്ടുള്ളൂവെന്ന് ലക്ഷ്മണ്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു .

അതേസമയം നാലാം ദിവസത്തെ കളിക്ക് ശേഷം ഇന്ത്യന്‍  താരം  രവിചന്ദ്രൻ അശ്വിനും സഹതാരമായ ഇഷാന്തിന്റെ  നേട്ടത്തിൽ താരത്തെ പ്രശംസ  കൊണ്ട് മൂടി .ഇഷാന്തിന് കരിയറിൽ   500 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്ന് അശ്വിന്‍ ആശംസിച്ചു.

താരത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ് .”കഴിഞ്ഞ 14 വര്‍ഷമായി ഇഷാന്ത്  ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇത്രയും കാലത്തോളം ഒരു പേസര്‍ക്ക് ഫിറ്റ്‌നെസ് സൂക്ഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അത്രത്തോളം കഠിനാധ്വാനിയായ താരമാണ് ഇഷാന്ത് .ഓരോമത്സരത്തിന് മുൻപും താരത്തിന്റെ തയ്യാറെടുപ്പുകൾ വളരെ വലുതാണ് . ഒരുപാട് പര്യടനങ്ങളില്‍ ഇഷാന്ത്  ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. രണ്ട് ടെസ്റ്റുകള്‍ കൂടി കളിച്ചാല്‍ തന്റെ  കരിയറില്‍ 100 ടെസ്റ്റുകള്‍ എന്ന നേട്ടം  പൂര്‍ത്തിയാക്കാന്‍ ഇഷാന്തിന് കഴിയും  “
അശ്വിൻ പറഞ്ഞു.

ഇഷാന്ത് ശർമയുടെ കരിയറിലെ 98ാം ടെസ്റ്റ് മത്സരമാണ്  ഇപ്പോൾ ചെപ്പോക്കിൽ  നടക്കുന്നത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നാഴികക്കല്ലും ഇഷാന്തിനെ  കാത്തിരിക്കുന്നുണ്ട്. അശ്വിനാവട്ടെ 14 വിക്കറ്റുകള്‍ കൂടി നേടിയാൽ ടെസ്റ്റ് ക്രിക്കറ്റില്‍ 400  വിക്കറ്റുകൾ  പൂര്‍ത്തിയാക്കാം.ഈ പരമ്പരയിൽ തന്നെ അശ്വിൻ ഈ നേട്ടം സ്വന്തമാക്കും എന്നാണ് ഏവരും കരുതുന്നത് .