പഞ്ചാബ് നായകനാര്. സൂചന നല്‍കി കുംബ്ലെ

അടുത്ത ഐപിഎല്‍ സീസണില്‍ പഞ്ചാബ് നായകനാര് എന്ന സൂചന നല്‍കി ടീം പരിശീലകന്‍ അനില്‍ കുംബ്ലെ. അടുത്ത സീസണിനു മുന്നോടിയായി മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിങ്ങ് എന്നിവരെയാണ് നിലനിര്‍ത്തിയത്. കഴിഞ്ഞ രണ്ട് സീസുണകളില്‍ നായകനായ കെല്‍ രാഹുല്‍ ടീമില്‍ തുടരാന്‍ താത്പര്യമില്ലാ എന്നറിയിച്ചിരുന്നു.

കെല്‍ രാഹുലിനെ നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു എന്നും എന്നാല്‍ അദ്ദേഹത്തിനു ടീം വിടാനായിരുന്നു താത്പര്യം എന്നും കുംബ്ലെ വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് താരത്തിന്‍റെ തീരുമാനത്തെ പിന്തുണക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

വമ്പന്‍ അഴിച്ചുപണിയിലൂടെ പഞ്ചാബ് മുഖം മിനുക്കിയെത്തുമ്പോള്‍ അഗര്‍വാള്‍ നായകനാകാനും സാധ്യത. ഐപിഎല്ലിലെ 100 മത്സരങ്ങളിൽ 135.47 സ്ട്രൈക്ക് റേറ്റിൽ 2131 റൺസ് അഗര്‍വാള്‍ നേടിയിട്ടുണ്ട്. 2020ല്‍ 420 റണ്‍സും കഴിഞ്ഞ സീസണില്‍ 441 രണ്‍സും മായങ്ക് പഞ്ചാബിനായി നേടി.

ഇത്തവണ ലേലത്തിലൂടെ മികച്ച ടീമിനെ ഒരുക്കാന്‍ കഴിയുമെന്നും പഞ്ചാബ് പരിശീലകന്‍ പ്രത്യാശിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ പഞ്ചാബിനു സാധിച്ചട്ടില്ലാ.