ധവാന് പകരമായി പഞ്ചാബ് ലക്ഷ്യം വയ്ക്കുന്ന നായകന്മാർ. രോഹിത് അടക്കം 3 പേർ.

dhawan ipl 2024

കേവലം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പഞ്ചാബ് കിംഗ്സിന്റെ നായകനായ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടുകൂടി വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് ടീമിന് ഉണ്ടായിരിക്കുന്നത്. പഞ്ചാബിനെ സംബന്ധിച്ച് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ധവാൻ.

പെട്ടെന്ന് ധവാൻ വിരമിച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ ധവാന് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് ടീമിനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്. ഇത്തരത്തിൽ പഞ്ചാബ് ടീമിൽ ധവാന് പകരക്കാരനാകാൻ സാധിക്കുന്ന 3 താരങ്ങളെ പരിശോധിക്കാം

1. രോഹിത് ശർമ

പഞ്ചാബ് കിങ്സിന് നായകനായി കണ്ടെത്താൻ സാധിക്കുന്ന താരം തന്നെയാണ് രോഹിത് ശർമ. രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ടീം വിടുമെന്ന് ഇതിനോടകം തന്നെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ സമയങ്ങളിൽ ടീമിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ രോഹിതിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇത്തരത്തിൽ രോഹിത് ലേലത്തിലേക്ക് കടന്നു വരികയാണെങ്കിൽ എല്ലാ ടീമുകളും രോഹിത്തിനായി രംഗത്ത് വരാൻ സാധ്യതകൾ ഏറെയാണ്. അങ്ങനെയെങ്കിൽ കുറച്ചധികം തുക മുടക്കിയാണെങ്കിലും പഞ്ചാബ് കിംഗ്സ് രോഹിത്തിനെ സ്വന്തമാക്കിയേക്കും.

2. കെ എൽ രാഹുൽ

Read Also -  സഞ്ജുവിനൊപ്പം ആ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തണം. ഓരോ ടീമിന്റെയും വജ്രായുധങ്ങൾ.

പഞ്ചാബിന്റെ നായകനായി സമീപിക്കാവുന്ന മറ്റൊരു താരം രാഹുലാണ്. രാഹുലും 2025 ലേലത്തിലേക്ക് എത്താൻ വളരെയധികം സാധ്യതകളുണ്ട്. ഇപ്പോൾ ലക്നൗവിന്റെ നായകനാണ് രാഹുൽ. ടീമിനെ തങ്ങളുടെ ആദ്യ രണ്ട് സീസണുകളിലും പ്ലെയോഫിൽ എത്തിക്കാൻ രാഹുലിന് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് ടീമിൽ നിന്നുണ്ടായത്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് ടീമിന് ഫിനിഷ് ചെയ്യേണ്ടിവന്നു. ഇതിന് പിന്നാലെ പഞ്ചാബ് മാനേജ്മന്റ് രാഹുലുമായി കൊമ്പുകോർക്കുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ രാഹുൽ ലേലത്തിന് എത്താൻ സാധ്യതകൾ കൂടുതലാണ്. അങ്ങനെയെങ്കിൽ പഞ്ചാബ് രാഹുലിനെ സ്വന്തമാക്കിയേക്കും.

3. റിഷഭ് പന്ത്

പഞ്ചാബിനെ സംബന്ധിച്ച് റിഷഭ് പന്തും അത്ര മോശം ഓപ്ഷനല്ല. 2018 ഇന്ത്യൻ പ്രീമിയർ ലീഗ് മുതൽ ഡൽഹി ടീമിന്റെ പ്രധാന താരമാണ് പന്ത്. ഇത്തവണ പന്ത് കൂടു മാറാനുള്ള സാധ്യതകൾ തള്ളിക്കളയാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ പന്തിന് ഏറ്റവും യോജിച്ച ടീമുകളിൽ ഒന്നാണ് പഞ്ചാബ്. എല്ലായിപ്പോഴും മൈതാനത്തും മൈതാനത്തിന് പുറത്തും തമാശയും വിനോദവുമായി മുന്നോട്ടുപോകുന്ന പന്തിന്, പഞ്ചാബ് ടീമിനൊപ്പം അങ്ങേയറ്റം മികച്ച കോമ്പിനേഷൻ ഉണ്ടാക്കാൻ സാധിക്കും.

Scroll to Top