ഇത് ഞങ്ങളുടെ പൂജാരയല്ലാ ! ഇംഗ്ലണ്ട് മണ്ണില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറി

pujara fifty vs

റോയല്‍ ലണ്ടന്‍ ഏകദിന കപ്പിലെ ഗ്രൂപ്പ് A പോരാട്ടത്തില്‍ മിഡില്‍സെക്സിനെതിരെ സസെക്സിനു കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മിഡില്‍സെക്സിന്‍റെ നീക്കങ്ങള്‍ പാളുന്ന കാഴ്ച്ചയാണ് കണ്ടത്. അലിയും (20) ടോം ക്ലാര്‍ക്കും (9) പുറത്താകുമ്പോള്‍ സസെക്സ് 2 ന് 95 എന്ന നിലയിലായിരുന്നു.

പിന്നീടായിരുന്നു ഇന്ത്യന്‍ വെറ്ററന്‍ താരം ചേത്വേശര്‍ പൂജാരയും ടോമും ഒരുമിച്ച് ചേര്‍ന്ന് കൂറ്റന്‍ സ്കോറിലേക്ക് ടീമിനെ നയിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 240 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റായ പൂജാര ആക്രമണ ബാറ്റിംഗ് കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ടൂര്‍ണമെന്‍റിലെ മൂന്നാം സെഞ്ചുറിയാണ് ചേത്വേശര്‍ പൂജാര നേടിയത്. 155 പന്തില്‍ 189 റണ്ണുമായി ടോം ടോപ്പ് സ്കോററായി

75 പന്തില്‍ സെഞ്ചുറി തികച്ച പൂജാര 132 റണ്‍സാണ് നേടിയത്. 90 പന്തില്‍ നിന്നും 20 ഫോറും 2 സിക്സും സഹിതമാണ് പൂജാരയുടെ ഈ റണ്‍സ്. ടൂര്‍ണമെന്‍റില്‍ ഇതിനോടകം 8 മത്സരങ്ങളില്‍ നിന്നായി 614 റണ്‍സ് നേടി രണ്ടാമതാണ്. 116 സ്ട്രൈക്ക് റേറ്റിലാണ് ഇന്ത്യന്‍ താരം ഈ ടൂർണമെന്റിൽ ബാറ്റ് ചെയ്തത്.

Read Also -  ലോകകപ്പിനായുള്ള റേസിൽ സഞ്ജു മുമ്പിൽ, കിഷനെയും രാഹുലിനെയും പിന്തള്ളി..
Scroll to Top