❛സെലക്ടര്‍മാര്‍ എന്നോട് ചെയ്തത് കാണുന്നുണ്ടാവുമല്ലേ ?❜ സങ്കടപ്പെട്ട് ഇന്ത്യന്‍ താരം.

ഐസിസി ടി20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍റ് – ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, കെല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ടി20 യില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയും ഏകദിനത്തില്‍ ശിഖര്‍ ധവാനുമാണ് ടീമിനെ നയിക്കുന്നത്.

അതേ സമയം സ്ക്വാഡുകള്‍ പ്രഖ്യാപിച്ചോള്‍ ഇന്ത്യന്‍ യുവതാരം പൃഥി ഷാക്ക് അവസരം കൊടുത്തില്ലാ. മറ്റ് യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോഴാണ് ഈ താരത്തിനെ മാറ്റി നിര്‍ത്തുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 7 മത്സരങ്ങളില്‍ നിന്നും 191 സ്ട്രൈക്ക് റേറ്റില്‍ 285 റണ്‍സ് നേടിയട്ടുണ്ട്.

Prithvi Shaw 1

താരത്തിനെ പരിഗണിക്കാത്തതിനു പിന്നാലെ തന്‍റെ നിരാശ പൃഥി ഷാ പ്രകടമാക്കി. അങ്ങ് എല്ലാം കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു സായി ബാബ എന്നാണ് പൃഥി ഷാ നിരാശ പ്രകടമാക്കി കുറിച്ചത്.

FgZ5PCdaUAAS u

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന താരം ഇതില്‍ കൂടുതല്‍ എന്ത് ചെയ്യണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പൃഥി ഷാക്ക് അവസരം ഉടന്‍ ലഭിക്കും എന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയുടെ മറുപടി.