പൃഥ്വി ഷാ എന്തുകൊണ്ട് ആ ടീമിൽ ഇല്ല :വിമർശിച്ച് മുൻ സെലക്ടർ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് വരാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. ടെസ്റ്റ് ക്രിക്കറ്റിലെ തുല്യ ശക്തികളായ ഇന്ത്യയും ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് ടീമും അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ഏറ്റുമുട്ടുമ്പോൾ തീപാറുന്ന പോരാട്ടമാണ് ആരാധകരും ക്രിക്കറ്റ്‌ പ്രേമികളും പ്രതീക്ഷിക്കുന്നത്. നിലവിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ കനത്ത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിൽ തന്നെ തുടരുന്ന ഇന്ത്യൻ സംഘം ഇരുപത് ദിവസം ഹോളിഡേ കുടുംബത്തിനൊപ്പം ഇപ്പോൾ ആഘോഷിക്കുകയാണ്. വരുന്ന ടെസ്റ്റ് പരമ്പരക്കായുള്ള പരിശീലന മത്സരം ഈ മാസം ഇരുപതിന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ത്രിദിന മത്സരത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെ ഒരു കൗണ്ടി ടീമിനെ നേരിടും. ടെസ്റ്റ് പരമ്പരക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ വലിയ ആശങ്ക സമ്മാനിച്ച് ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഗുരുതര പരിക്കേറ്റ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പരിക്കേറ്റ ഗിൽ ടീമിനൊപ്പം തുടരുമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് ഇന്നലെ തന്നെ പ്രസ്താവനയിൽ അറിയിച്ചെങ്കിലും ഒരു താരത്തെ ഓപ്പണർ റോളിൽ ഇംഗ്ലണ്ടിൽ അയക്കാൻ വീണ്ടും ബിസിസിഐ തയ്യാറാകുമോയെന്നതാണ് സംശയം. എന്നാൽ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര കളിക്കുവാനായി യുവ ഓപ്പണർ പൃഥ്വി ഷാക്ക് കൂടി അവസരം നൽകണമെന്ന് ആവശ്യപെടുകയാണ് മുൻ സെലക്ടർ സരന്ദീപ് സിങ്.ഒരു ഓപ്പണറായി പൃഥ്വി ഷാ ടീമിൽ വേണമായിരുന്നുവെന്ന്‌ പറഞ്ഞ അദ്ദേഹം ഒരിക്കലും അഭിമന്യു ഈശ്വർ മികച്ച റിസർവ്വ് താരമായുള്ള ചോയിസ് അല്ല എന്നും വിശദീകരിച്ചു.

“എന്റെ അഭിപ്രായം പരമ്പരയിൽ പൃഥ്വി ഷാ കൂടി ടീമിനോപ്പമുണ്ടായിരുന്നേൽ അത് വളരെ ഉപകാരമായിരുന്നേനെ. പൃഥ്വി ഷാ അവസാനമായി ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് കളിച്ചത്. അതിന് ശേഷം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ അവന് നിലവിലെ ഫോം അനുസരിച്ച് നമുക്ക് ഇംഗ്ലണ്ടിൽ കളിപ്പിക്കാമായിരുന്നു ടീമിലെ മറ്റൊരു ഓപ്പണർ അഗർവാളിന് അവസരം ലഭിച്ചേക്കാം. പക്ഷേ റിസർവ്വ് ഓപ്പണറായി അഭിമന്യു ഈശ്വർ എങ്ങനെ ടീമിൽ എത്തി.ആ സ്ഥാനത്ത് എത്താൻ പടിക്കലിന് സാധ്യതയുണ്ടായിരുന്നല്ലോ. അതിനേക്കാൾ മികച്ച സെലക്ഷൻ പടിക്കൽ തന്നെയാണ് .”സരന്ദീപ് സിങ് അഭിപ്രായം തുറന്ന് പറഞ്ഞു.